ലേഖകന്‍: sreejithakvijayan

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ ബൈക്ക് അപകടം. രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കിൽഡെയറിൽ നിന്നും കിൽക്കെന്നിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.  ഇയാൾക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് വിവരം.

Read More

ഡബ്ലിൻ: അയർലൻഡിൽ റീട്ടെയിൽ വിൽപ്പനയിൽ ഇടിവ്. ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 0.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സാണ് ഇക്കാര്യം അറിയിച്ചത്. വസ്ത്ര വിൽപ്പന കുറഞ്ഞതാണ് റീട്ടെയ്ൽ വിൽപ്പനയിലെ കുറവിന് കാരണം ആയത്. ജൂണിൽ 0.7 ശതമാനമെന്ന വളർച്ചയിൽ നിന്നും ഇത് കുറഞ്ഞു. ജൂലൈയിൽ വിൽപ്പനയിൽ വലിയ ഇടിവ് ഉണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചതിലും കുറവ് ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. വസ്ത്രം, ചെരുപ്പ് എന്നിവയുടെ റീട്ടെയ്ൽ വിൽപ്പനയിൽ 2.7 ശതമാനം ഇടിവാണ് ഉണ്ടായത്.

Read More

മയോ: കൗണ്ടി മയോയിൽ കാറിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്. 80 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസിൽബാറിലെ മയോ ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാലിൻറോബിലെ ഗ്ലെബ് സ്ട്രീറ്റിൽ പുലർച്ചെ 4:20 ഓടെയായിരുന്നു സംഭവം. 80 കാരിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തിന്റെ വിശദാംശങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.

Read More

ഡബ്ലിൻ: ഡെയ്ൽ നേരത്തെ വിളിച്ചു ചേർക്കണമെന്ന ആവശ്യവുമായി സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനോടാണ് മേരി ലൂ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ധന തീരുവയിലെ ഇളവ് അടുത്ത മാസം 1 മുതൽ റദ്ദാക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ആവശ്യം ഉയർത്തിയിരിക്കുന്നത്. അടുത്ത മാസം 1 മുതൽ ഘട്ടംഘട്ടമായി ഇന്ധനവിലയിലെ ഇളവുകൾ നീക്കം ചെയ്യാനാണ് തീരുമാനം. ഇത് ഇന്ധന വില ഉയരുന്നതിന് കാരണം ആകും. ഒരു ലിറ്റർ പെട്രോളിന് ഒൻപത് സെന്റും ഒരു ലിറ്റർ ഡീസലിന് പത്ത് സെന്റുമാകും വർധിക്കുക. നിലവിൽ അടുത്ത മാസം 16 നാണ് ഡെയ്ൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സെപ്തംബർ 1 ന് മുൻപ് തന്നെ വേണം എന്നാണ് മക്‌ഡൊണാൾഡ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മക്‌ഡൊണാൾഡ് മീഹോൾ മാർട്ടിന് കത്ത് നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ ഡബ്ലിനിലെ എം50 ൽ വച്ചായിരുന്നു നാല് പേരെയും പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു നാല് പേരെയും പോലീസ് വലയിലാക്കിയത്. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തി നാല് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിൽ മൂന്ന് പേർക്ക് 20 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ് പ്രായം. കാറിൽ നടത്തിയ പരിശോധനയിൽ കയ്യുറകൾ, മുഖംമൂടികൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തു.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 30 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. കാഹ പാസിലെ എൻ71 ൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് മൂന്ന് മണിയ്ക്ക് തൊട്ട്മുൻപാണ് വാഹനാപകടം ഉണ്ടായത്. ഇരുചക്രവാഹനവും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 30 വയസ്സുകാരൻ ആയിരുന്നു ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. അപകടത്തിൽ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃക്‌സാക്ഷികൾ വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്. 21,000 ലധികം പേരുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. 2.8 ദശലക്ഷത്തിലധികം ആളുകളാണ് നിലവിൽ അയർലൻഡിൽ ജോലി ചെയ്യുന്നത്. മേഖാലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായിരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. ഈ മേഖലയിൽ ആറ് ശതമാനമാണ് തൊഴിലവസരങ്ങൾ വർധിച്ചത്. അതേസമയം പ്രൊഫഷണൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തന മേഖലയിലെ തൊഴിലുകളിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത് എട്ട് ശതമാനത്തിലധികമാണ് കുറഞ്ഞത്. 2026 ൽ രണ്ടാം പാദത്തിലെ 12 മാസത്തിനുള്ളിൽ 15 നും 89 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിൽ നിരക്ക് 31,300 ആയി. 1.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ പുതിയ ഹോട്ടൽ നിർമ്മാണത്തിന് ആസൂത്രണ അനുമതി. പ്രദേശത്തെ ഹോട്ടൽ നടത്തിപ്പുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയത്. 130 കിടക്കകളുള്ള പുതിയ ഹോട്ടലാണ് നിർമ്മിക്കുന്നത്. സ്‌റ്റോർ സ്ട്രീറ്റിലെ നിലവിലുള്ള രണ്ട് കെട്ടിടം പൊളിച്ചുമാറ്റിയ ശേഷം ഈ സ്ഥലത്താണ് ഹോട്ടൽ നിർമ്മിക്കുക. എട്ട് നിലകളുള്ള ഹോട്ടൽ നിർമ്മാണത്തിന്റെ ഡബ്ലിൻ സിറ്റി കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉടമകൾ ആസൂത്രണ കമ്മീഷനെ സമീപിച്ചത്. കൗൺസിലിന്റെ തീരുമാനം കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു. അതേസമയം പുതിയ ഹോട്ടൽ വരുന്നത് തങ്ങൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രദേശത്തെ മറ്റ് ഹോട്ടൽ വ്യാപാരികൾ പറയുന്നത്.

Read More

വിക്ലോ: കൗണ്ടി വിക്ലോയിലെ ബ്രേയിൽ മോഷണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ്. 40 വയസ്സുള്ള വ്യക്തിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. രണ്ട് കവർച്ചകളുമായി ബന്ധപ്പെട്ടാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. മൂന്ന് മണിയ്ക്ക് ശേഷം കിൽബ്രൈഡ് ലെയ്‌നിലെ ബിസിനസ് സ്ഥാപനത്തിലേക്ക് ആയുധവയുമായി എത്തിയ 40 കാരൻ പണവും സാധനങ്ങളും കൈക്കലാക്കുകയായിരുന്നു. പിന്നാലെ ഹെർബർട്ട് റോഡിലെ കടയിലേക്ക് പോയി. ഇവിടെ നിന്നും ഭീഷണിപ്പെടുത്തി സാധനങ്ങളും പണവും കൈക്കലാക്കുകയായിരുന്നു. 40 കാരനെ ഇന്ന് േ്രബ ജില്ലാ കോടതിയിൽ ഹാജരാക്കും.

Read More

കോർക്ക്: കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി ശൈത്യകാലത്ത് രോഗികൾക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് എച്ച്എസ്ഇയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് ജെന്നിഫർ കിയാർണിയുടെ പ്രതികരണം. നിലവിൽ ആയിരത്തോളം ജീവനക്കാരുടെ അഭാവമാണ് ആശുപത്രിയിൽ ഉള്ളത്. 1050 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് ആശുപത്രി നേരിടുന്നത്. ശൈത്യകാലത്ത് വൈറൽ പനിയുൾപ്പെടെ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചേക്കാം. എന്നാൽ നിലവിലെ സാഹചര്യം രോഗികൾക്ക് ഒട്ടും സുരക്ഷിതമായിരിക്കില്ല. ഇപ്പോഴും പ്രശ്‌നം പരിഹരിക്കന്നതിനുള്ള അവസരം മുന്നിലുണ്ട്. എന്നാൽ മൗനം തുടരുകയാണെന്നും ജെന്നിഫർ വ്യക്തമാക്കി.

Read More