ഡബ്ലിൻ: സ്വീഡിഷ് ഫർണീച്ചർ ഭീമനായ ഐക്കിയയുടെ അയർലൻഡ് ശാഖയ്ക്ക് വലിയ നേട്ടം. നികുതിയ്ക്ക് മുൻപുള്ള ലാഭത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ വരുമാനം 15.75 മില്യൺ യൂറോയായി.
കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള 12 മാസങ്ങളിലെ വരുമാനത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വരുമാനം 246.46 മില്യണിൽ നിന്ന് 247.33 മില്യൺ ആയി ഉയർന്നു. 0.36 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഐക്കിയ അയർലൻഡ് ലിമിറ്റഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മുൻ വർഷം 6.9 മില്യണായിരുന്നു വരുമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 128 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
Discussion about this post

