ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥയിൽ വരും മാസങ്ങളിൽ ഉണ്ടാകുക വലിയ മാറ്റം. ശക്തമായ മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായിട്ടാണ് രാജ്യത്ത് ശക്തമായ കാറ്റും മഴയും ലഭിക്കുന്നത്.
എൽ നിനോ പ്രതിഭാസം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 100 വർഷത്തേതിൽവച്ച് ശക്തികൂടിയ പ്രതിഭാസമായിരിക്കും ഇത്. ആഗോളതാപനിലയിൽ തന്നെ വലിയ മാറ്റങ്ങൾ ആയിരിക്കും ഇത് സൃഷ്ടിക്കുക. ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്ര താപനിലയിലെ സ്വാഭാവിക ചൂട് വരും മാസങ്ങളിൽ 3 ഡിഗ്രിയിൽ കൂടുതലാകുമെന്ന് പ്രവചിക്കപ്പെടുന്നു. എൽ നിനോ ശരാശരി രണ്ട് മുതൽ ഏഴ് വർഷം വരെ സംഭവിക്കാറുണ്ട്.

