ഡെറി: കൗണ്ടി ഡെറിയിൽ നടക്കുന്ന അന്താരാഷ്ട്ര ട്രയാത്ത്ലോണിൽ ഇസ്രായേൽ പങ്കെടുക്കില്ല. നോർത്ത് വെസ്റ്റ് ട്രയാത്ത്ലോൺ ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രായേലിൽ നിന്നുള്ള നാല് അത്ലറ്റുകളാണ് മത്സരത്തിൽ പങ്കെടുക്കാനിരുന്നത്. നാളെയാണ് യൂറോപ്പ് ട്രയാത്ത്ലോൺ മത്സരം നടക്കുക.
അത്ലറ്റുകൾ പരിപാടികളിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല. ഇസ്രായേലിനെതിരായ അയർലൻഡിന്റെ നിലപാടാണ് വിട്ട് നിൽക്കലിന് പിന്നിൽ എന്നാണ് സൂചന. ലോകമെമ്പാടുമുള്ള 200 ഓളം താരങ്ങൾ ട്രയാത്ത്ലോണിൽ പങ്കെടുക്കും. വേൾഡ് ട്രയാത്ത്ലോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച താത്കാലിക എൻട്രി ലിസ്റ്റിലും ഇസ്രായേലി അത്ലറ്റുകളുടെ പേരുകൾ ഉണ്ടായിരുന്നില്ല.

