ഡബ്ലിൻ: ഡബ്ലിനിലെ നഗരമധ്യത്തിൽ കവർച്ചാ ശ്രമത്തിനിടെ യുവാവിന് പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹാർകോർട്ട് സ്ട്രീറ്റിലായിരുന്നു സംഭവം. യുവാവിന്റെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കണം.
Discussion about this post

