- മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വിറ്റ് ശ്രീഹരി പണം വാങ്ങി : പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെ എസ് യു
- അയോധ്യ വഴിപാട് തട്ടിപ്പ് : അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഒവൈസി ; ജിതേന്ദ്ര മിശ്രയെ നിയമിച്ചതും സർക്കാരല്ലേയെന്ന് ചോദ്യം
- മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: വി. അബ്ദുറഹ്മാനും , സി. സത്യപാലനും നിരീക്ഷണത്തിൽ
- നേപ്പാളിൽ സെപ്റ്റംബർ 7 ന് ദേശീയ ദുഃഖാചരണ ദിനം ; ജീവൻ നഷ്ടമായവർക്ക് ആദരവ്
- മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎയുടെ വീടിന് സമീപം ബോംബ് സ്ഫോടനം
- ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം; ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ടുള്ള പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ
- ലെയ്ട്രിമിൽ വാഹനാപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരൻ മരിച്ചു
- യൂറോപ്പ് ട്രയാത്ത്ലോൺ; ഇസ്രായേൽ താരങ്ങൾ പങ്കെടുക്കില്ല
ലേഖകന്‍: sreejithakvijayan
കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായി രാത്രി പ്രാർത്ഥന സംഘടിപ്പിച്ചു. നൂറ് കണക്കിന് പേരാണ് പ്രാർത്ഥനയിൽ പങ്കുകൊണ്ടത്. സഹോദരങ്ങളായ മൂന്ന് യുവതികൾക്കും ഇവരുടെ മരുമകനായ ഏഴ് വയസ്സുള്ള കുട്ടിയ്ക്കുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലാവോയിസ് അതിർത്തിയ്ക്കടുത്തുള്ള കാർലോയിലെ ഗ്രെയ്ഗുകുല്ലെനിലുള്ള സെന്റ് ക്ലെയേഴ്‌സ് പള്ളിയിൽ ആയിരുന്നു പ്രാർത്ഥന. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു പ്രാർത്ഥന സംഘടിപ്പിച്ചത്. വൈകുന്നേരം ആറര മുതൽ പ്രാർത്ഥനയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. അതേസമയം ദുരിത ബാധിതരുടെ കുടുംബത്തിന് സഹായമെന്ന നിലയിൽ 675,000 യൂറോയിലധികം സമാഹരിച്ചു.
ഡണ്ടാൽക്ക്: ഡണ്ടാൽക്കിലെ ഹൗസിംഗ് എസ്‌റ്റേറ്റിലെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ഇത് ഇഒഡി സംഘമെത്തി നിർവ്വീര്യമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വേപ്പ് ഉത്പന്നങ്ങളിൽ കൃത്രിമ കഞ്ചാവിന്റെ സാന്നിദ്ധ്യം. എച്ച്എസ്ഇ നാഷണൽ ഡ്രഗ് ട്രീറ്റ്‌മെന്റ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയർലൻഡിലെ കടകളിൽ വിൽപ്പന നടത്തുന്ന കഞ്ചാവ് വേപ്പുകൾ പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു. സിന്തറ്റിക് കന്നാബിനോയിഡുകൾ, സിബിഡി, മറ്റ് ലഹരി വസ്തുക്കൾ എന്നിവയാണ് വേപ്പിൽ പൊതിഞ്ഞ് വിൽപ്പന നടത്തുന്നത്. ഇവ ശരീരത്തിലെത്തുന്നത് വലിയ അപകടകരമാണ്. ഇവ കരിഞ്ചന്തയിൽ മാത്രമല്ല, കടകളിലും ലഭ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വേപ്പ് ജ്യൂസുകളിലും സമാനമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ജ്യൂസുകളും കുടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്രസൽസ്: അടുത്ത വർഷം യൂറോപ്പിൽ ഭക്ഷ്യവിലക്കയറ്റത്തിന് സാധ്യത. യൂറോപ്യൻ സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഭക്ഷ്യവിലക്കയറ്റം വലിയ തോതിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ ഫിലിപ്പ് ലെയ്‌നിന്റേതാണ് വിലയിരുത്തൽ. എണ്ണവില നിലവിൽ ബാരലിന് 90 ഡോളർ കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അടുത്ത വർഷം വേനൽക്കാലത്താണ് വിലക്കയറ്റം ഏറ്റവും രൂക്ഷമാകുക. ഇതിനോടകം തന്നെ അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഭക്ഷ്യപണപ്പെരുപ്പം താരതമ്യേന കുറവാണ്. ഈ വർഷം മുഴുവനായി പണപ്പെരുപ്പം മൂന്ന് ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിമെറിക്ക്: ലിമെറിക്കിൽ യുവതിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർല്‌ട്ടോൺ ഹൗസ് കോംപ്ലക്‌സ് സെയിൽ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. രാവിലെയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് സാന്നിദ്ധ്യമുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
ഡബ്ലിൻ: അയർലൻഡിലെ ലീവിംഗ് സെർട്ട് പരീക്ഷകളിൽ ഉന്നത ഗ്രേഡുകൾ കരസ്ഥമാക്കുന്നവരുടെ എണ്ണത്തിൽ കുറവ്. ഈ വർഷം 10.2 ശതമാനമായി എച്ച്1 ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷം 11.7 ശതമാനം ആയിരുന്നു വിദ്യാർത്ഥികളുടെ എണ്ണം. ഇന്നലെ ആയിരുന്നു ലീവിംഗ് സെർട്ട് പരീക്ഷാഫലം പ്രഖ്യാപിച്ചത്. സാധാരണ തലത്തിലും ഒ1 ഗ്രേഡുകളുടെ ശതമാനത്തിൽ ഒരു ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. 2.7 ആണ് നിലവിലെ ശതമാനം. കോവിഡ് കാലത്ത് കൊണ്ടുവന്ന മാർക്കിംഗ് ക്രമീകരണ സംവിധാനം ഘട്ടംഘട്ടമായി പിൻവലിക്കുകയാണ്. ഇതിനിടെയാണ് ഗ്രേഡിംഗിൽ ഇത്രയും കുറവ് ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ: രാജ്യവിരുദ്ധ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് റഷ്യയിൽ യുവാവ് അറസ്റ്റിൽ. 21 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച യെക്കാറ്റെറിൻബെർഗിൽവച്ചാണ് ഇയാൾ പിടിയിലായത്. നാസിയുമായി ബന്ധപ്പെട്ട ടാറ്റൂകൾ ഇയാൾ ശരീരത്തിൽ കുത്തിയിരുന്നു. ഇതിന് പുറമേ ഇയാളുടെ വീട്ടിൽ നിന്നും നാസി ചിഹ്നങ്ങളും അതുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
മെൽബൺ: ഓസ്‌ട്രേലിയയിൽ ഐറിഷ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഐറിഷ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫെർൻട്രീ ഗള്ളി പ്രാന്തപ്രദേശത്തുള്ള വീട്ടിൽ ആയിരുന്നു സംഭവം. ടിപ്പററി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാട്ടർഫോർഡ് സ്വദേശിയായ 45 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓസ്‌ട്രേലിയൻ സമയം രാവിലെ 10 മണിയ്ക്ക് ആയിരുന്നു സംഭവം. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അടിയന്തിര സേവനങ്ങളിലെ ഉദ്യോഗസ്ഥർ കണ്ടത് പരിക്കേറ്റ നിലയിൽ അവശയായി കിടക്കുന്ന യുവതിയെ ആണ്. ഉടനെ തന്നെ യുവതിയ്ക്ക് പരിചരണം നൽകുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കോർക്ക്: കോർക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇരുചക്രവാഹാനപകടത്തിൽ മരിച്ചത് സ്‌കോട്ട്‌ലൻഡ് സ്വദേശി. അയർലൻഡിൽ വിനോദസഞ്ചാരത്തിന് വേണ്ടി എത്തിയതായിരുന്നു യുവാവ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു കാറും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിക്കുകയായിരുന്നു. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി മൃതദേഹം കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഡബ്ലിൻ: ക്രിസ്തുമസ് ഷോപ്പ് തുറന്ന് ബ്രൗൺ തോമസ്. ക്രിസ്തുമസിന് ഇനി നാല് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഷോപ്പുകൾ തുറന്നത്. ഡബ്ലിൻ, കോർക്ക്, ലിമെറിക്ക് എന്നിവിടങ്ങളിലെ ശാഖകളാണ് തുറന്നത്. ഇവിടെ നിന്നും അലങ്കാരങ്ങൾ വാങ്ങാം. ഷോപ്പുകൾ തുറന്നതോടെ സീസണൽ തസ്തികകളിലേക്ക് ആളുകളെ നിയമിക്കാനും ആരംഭിച്ചിട്ടുണ്ട്. 350 ഓളം തസ്തികകളിലേക്കാണ് നിയമനം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകൾ പ്രകാരം ഫോം ബൗബിളിന് നാല് യൂറോ മുതൽ ആരംഭിക്കുന്നു. കെയ്മിംഗ്ക് അലങ്കാരത്തിന് 385 യൂറോവരെയാണ് വില. 650 യൂറോയ്ക്ക് 7.5 അടി നീളമുള്ള കൃത്രിമ ക്രിസ്മസ് ട്രീയും സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
