ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. 80 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഓഗസ്റ്റ് 18 നായിരുന്നു ഇവർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടം ഉണ്ടായത്.
ഗുബിനയ പട്ടണത്തിലെ ഗ്ലൈനേഡിലെ കിൻലോയിൽ നിന്നും മനോർഹാമിൽട്ടണിലേക്കുള്ള റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 80 കാരനുൾപ്പെടെ രണ്ട് പേർക്കാണ് സാരമായി പരിക്കേറ്റത്. ഇതിൽ രണ്ടാമത്തെ കാറിലെ യാത്രികനെ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

