ഡബ്ലിൻ: ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായി അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. 178 വീടുകൾക്കായുള്ള അപേക്ഷയാണ് സ്വീകരിക്കുന്നത്. റാത്ത്ബോണിലെ വാർഫിൽ നിർമ്മിക്കുന്ന വീടുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്.
725 മിക്സ്ഡ് ടെൻചർ ഭവന വികസനത്തിന്റെ ഭാഗമായിട്ടാണ് പ്രദേശത്ത് കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ പൂർത്തിയായ വീടുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചിട്ടുള്ളത്. ഇവിടെ നിന്നും ഡബ്ലിൻ സിറ്റി സെന്റർ, ഫീനിക്സ് പാർക്ക് എന്നീ പ്രദേശങ്ങൾ വളരെ അടുത്താണ്.
Discussion about this post

