ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രികർ സുരക്ഷിതരല്ല. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പുതിയ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. പൊതുഗതാഗതം ഉപയോഗിക്കുന്നവരിൽ പകുതിയോളം യാത്രികർ സുരക്ഷിതത്വം അനുഭവിക്കുന്നില്ല. എൻടിഎയുടെ മൂന്നാമത് വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരം. പൊതുഗതാഗതം ഉപയോഗിക്കുന്നവരിൽ 49 ശതമാനം പേർ സുരക്ഷിതത്വമില്ലായ്മ അനുഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡബ്ലിനിലെ സ്ത്രീകൾ, ചെറുപ്പക്കാർ, മറ്റ് ഉപയോക്താക്കൾ എന്നിവർ മദ്യപാനികൾക്കൊപ്പമുള്ള യാത്ര ഭയപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നു. വാക്കാലുള്ള പീഡനം, ആക്രമണം, പീഡനം, ലഹരി എന്നിവ യാത്രയ്ക്കിടെ വലിയ ആശങ്ക ഉളവാക്കുന്നതാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യത. നികുതിയിൽ നിലവിലെ ഇളവുകൾ തുടർന്നാലും അത് ഇന്ധന വിലയെ പിടിച്ചുനിർത്തില്ലെന്നാണ് വിലയിരുത്തൽ. പെട്രോളും ഡീസലും ലിറ്ററിന് രണ്ട് യൂറോ എന്ന നിലയിൽ എത്തിയേക്കുമെന്നാണ് സൂചന. നേരത്തെ ഇന്ധനവിലയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതിയിളവുകൾ അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി മാറ്റിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് ഒക്ടോബറിലെ ബജറ്റുവരെ നീട്ടാനാണ് തീരുമാനം. ഇതിനിടെയാണ് ഇന്ധനവില ഉയരുമെന്ന സൂചനകൾ.

Read More

കിൽഡെയർ: കിൽഡെയറിലെ എം9 വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് സഹായധനമായി ഇതുവരെ പിരിച്ചെടുത്തത് ഏഴ് ലക്ഷം യൂറോ. ചികിത്സയ്ക്കായി ഒരു വ്യക്തി 10,000 യൂറോ നൽകിയതോടെയാണ് തുക ഇത്രയേറെ വർധിച്ചത്. സഹോദരങ്ങളായ മൂന്ന് യുവതികളും ഒരു ആൺകുട്ടിയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. ഗോ ഫണ്ട് മി വഴിയാണ് സംഭവാനകൾ സ്വീകരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഗോ ഫണ്ട് മിയിലേക്ക് സംഭാവന ചെയ്യുന്നതായി മയോ എൽജിഎഫ്എ അറിയിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ ഒരാളായ നിയാം കിൻസെല്ല ക്ലാരെമോറിസ് ജൂനിയർ ടീമിലെ അംഗമാണ്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു അപകടം ഉണ്ടായത്. എയർപോർട്ടിലേക്ക് പോകുന്ന വഴി ഇവരുടെ കാറിൽ അഞ്ചംഗ കൗമാരക്കാർ സഞ്ചരിച്ച വാഹനം ഇടിയ്ക്കുകയായിരുന്നു.

Read More

അർമാഗ്: പ്രമുഖ സംഗീതജ്ഞ ഐത്‌നെ വല്ലെലി അന്തരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പോർട്ട്ഡൗൺ റോഡ് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. 81 വയസ്സായിരുന്നു. നടന്ന് പോകുകയായിരുന്നു വല്ലെലി. ഇതിനിടെ ട്രക്ക് ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർക്ക് സംഭവസ്ഥലത്തുവച്ചുതന്നെ ജീവൻ നഷ്ടമായി. സംഭവത്തെ തുടർന്ന് റോഡ് അടച്ചിട്ടു. പരിശോധനകൾക്ക് ശേഷം പിന്നീട് റോഡ് തുറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.

Read More

ഡബ്ലിൻ: ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായി അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. 178 വീടുകൾക്കായുള്ള അപേക്ഷയാണ് സ്വീകരിക്കുന്നത്. റാത്ത്‌ബോണിലെ വാർഫിൽ നിർമ്മിക്കുന്ന വീടുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചത്. 725 മിക്‌സ്ഡ് ടെൻചർ ഭവന വികസനത്തിന്റെ ഭാഗമായിട്ടാണ് പ്രദേശത്ത് കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ പൂർത്തിയായ വീടുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആരംഭിച്ചിട്ടുള്ളത്. ഇവിടെ നിന്നും ഡബ്ലിൻ സിറ്റി സെന്റർ, ഫീനിക്‌സ് പാർക്ക് എന്നീ പ്രദേശങ്ങൾ വളരെ അടുത്താണ്.

Read More

ഡബ്ലിൻ: സ്വീഡിഷ് ഫർണീച്ചർ ഭീമനായ ഐക്കിയയുടെ അയർലൻഡ് ശാഖയ്ക്ക് വലിയ നേട്ടം. നികുതിയ്ക്ക് മുൻപുള്ള ലാഭത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ വരുമാനം 15.75 മില്യൺ യൂറോയായി. കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള 12 മാസങ്ങളിലെ വരുമാനത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വരുമാനം 246.46 മില്യണിൽ നിന്ന് 247.33 മില്യൺ ആയി ഉയർന്നു. 0.36 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഐക്കിയ അയർലൻഡ് ലിമിറ്റഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മുൻ വർഷം 6.9 മില്യണായിരുന്നു വരുമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 128 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

Read More

കിൽഡെയർ: കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു കൗമാരക്കാരന്റെ കൂടി സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ആതിയിലെ ഗ്രീൻഹിൽസിൽ നിന്നുള്ള ജാക്ക് കെന്നഡിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് ജാക്കിന്റെ മൃതദേഹം സംസ്‌കരിക്കുക. തിങ്കളാഴ്ച വൈകീട്ട് സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും മറ്റും നടക്കും. വൈകീട്ട് ആറ് മണി മുതൽ എട്ട് മണിവരെ റിഗ്നിസ് ഫ്യൂണറൽ ഹോമിലാണ് പ്രാർത്ഥനകൾ. രാവിലെ 10.30 ന് മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടുപോകും. രാവിലെ 11 മണിയ്ക്ക് റെക്വിയം കുർബാനയ്ക്കായി മൃതദേഹം സെന്റ് മൈക്കിൾസ് പാരിഷ് പള്ളിയിൽ എത്തിയ്ക്കും. ഇവിടെ ശുശ്രൂഷകൾക്ക് ശേഷമാകും മൃതദേഹം സംസ്‌കരിക്കുക.

Read More

ഡബ്ലിൻ: ഡബ്ലിനിലെ നഗരമധ്യത്തിൽ കവർച്ചാ ശ്രമത്തിനിടെ യുവാവിന് പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹാർകോർട്ട് സ്ട്രീറ്റിലായിരുന്നു സംഭവം. യുവാവിന്റെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കണം.

Read More

ടുള്ളമോർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഐറിഷ് യുവതിയുടെ തിരോധാനത്തിൽ പുനരന്വേഷണവുമായി പോലീസ്. യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചു. ഫിയോണ പെൻഡറുടെ തിരോധാനത്തിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 1996 ഓഗസ്റ്റ് 23 ന് ആയിരുന്നു ഫിയോണയെ കാണാതെ ആയത്. രാവിലെ ആറ് മണിയ്ക്ക് ടുള്ളമോറിലെ ചർച്ച് സ്ട്രീറ്റിൽ ഇവർക്ക് ഫ്‌ളാറ്റുണ്ട്. ഇവിടെയാണ് അവസാനമായി കണ്ടത്. കാണാതാകുമ്പോൾ 25 വയസ്സായിരുന്നു ഫിയോണയ്ക്ക്. ഫിയോണ കൊല്ലപ്പെട്ടെന്നാണ് സൂചന. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 5 അടി 5 ഇഞ്ചാണ് യുവതിയുടെ ഉയരം. സ്വർണനിറത്തിലുള്ള മുടിയും ഇവർക്കുണ്ട്. കാണാതാകുമ്പോൾ ഏഴ് മാസം ഗർഭിണിയായിരുന്നു ഇവർ. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കേണ്ടതാണ്.

Read More

മെൽബൺ: ഐറിഷ് യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മെൽബണിൽ അറസ്റ്റിലായ വ്യക്തിയ്‌ക്കെതിരെ കേസ് എടുത്തു. 45 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഐറിഷ് പൗരനാണ്. മെൽബണിലെ ഫെർൻട്രീ ഗള്ളി റോഡിലുള്ള വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ യുവതിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അടിയന്തിര സേവനങ്ങൾ എത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സംഭവസ്ഥലത്ത് നിന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വീഡിയോ ലിങ്ക് വഴി മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പ്രതിയെ 2027 ഫെബ്രുവരി 23 വരെ റിമാൻഡ് ചെയ്തു.

Read More