ശ്രീനഗർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഒരു പതിറ്റാണ്ടിലേറെയായി ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം പണ്ഡിതൻ ‘പീർ ബാബ’ മൗലവി അജാസ് അഹമ്മദ് ഷെയ്ക്കിന് 10 വർഷം ജയിൽ ശിക്ഷ . . ജമ്മു കശ്മീരിലെ സോപോറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സെക്ഷൻ 377 പ്രകാരം ശിക്ഷ വിധിച്ചത്.
അനുഗ്രഹം നൽകാനെന്ന വ്യാജേന പ്രതി മൗലവി കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയമാക്കുകയും അവരുടെ ദുർബലതയെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ജസ്റ്റിസ് വജാഹത്ത് നിരീക്ഷിച്ചു. 2016-ൽ ബാരാമുള്ളയിൽ ആൺകുട്ടി മൗലവി അജാസ് അഹമ്മദ് ഷെയ്ഖ് വർഷങ്ങളായി താൻ ഉൾപ്പെടെയുള്ള കുട്ടികളുമായി പ്രകൃതിവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്ന് പിതാവിനോട് പറഞ്ഞതിനെ തുടർന്നാണ് എഫ്ഐആർ ഫയൽ ചെയ്തത്.
ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ, കുട്ടികളുടെ സംരക്ഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ജിന്ന് ശരീരത്തിൽ കയറിയെന്ന് പറഞ്ഞാണ് പലരെയും ഇയാൾ പീഡിപ്പിച്ചിരുന്നത്. കുട്ടികളിൽ ചിലർ പരാതി പറഞ്ഞപ്പോഴും താനല്ല ജിന്നാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് ഇയാൾ കുട്ടികളോട് പറഞ്ഞത് .