ന്യൂഡൽഹി: ചൈനയെ ശത്രുവായി കാണേണ്ട കാര്യമില്ലെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനും രാഹുലിന്റെ അടുത്ത സഹായിയുമായ സാം പിട്രോഡ . ചൈനയിൽ നിന്നുള്ള ഭീഷണിയെ കുറിച്ചും ലാഘവത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.
സാം പിട്രോഡ ചൈനയുടെ ഭീഷണി എന്താണ് എന്ന കാര്യം അറിയില്ലെന്ന് വ്യക്തമാക്കി. കൂടാതെ ചൈനയെക്കുറിച്ച് ശത്രുതാപരമായ ധാരണ സൃഷ്ടിച്ചതിന് യുഎസിനെ അദ്ദേഹം കുറ്റപ്പെടുത്തി.
“ആദ്യ ദിവസം മുതൽ ഏറ്റുമുട്ടൽ മനോഭാവമാണ്, അത് ശത്രുക്കളെ സൃഷ്ടിക്കുന്നു. ഈ സമീപനം നമ്മൾ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” സാം പിട്രോഡ പറഞ്ഞു. ചൈനയുമായി ആശയവിനിമയം വർദ്ധിപ്പിക്കാനും സഹകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന എല്ലാ അർത്ഥത്തിലും വളരുകയാണെന്നും സാം പറഞ്ഞു.
സാം പിട്രോഡ മാത്രമല്ല, രാഹുൽ ഗാന്ധിയും നിരവധി തവണ ചൈനയെ അനുകൂലിച്ച് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2023 മാർച്ചിൽ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ നടത്തിയ പ്രസംഗത്തിൽ ചൈനയെ സൂപ്പർ പവർ എന്നും പ്രകൃതിയുടെ ശക്തി എന്നും രാഹുൽ വിശേഷിപ്പിച്ചിരുന്നു.