കൊച്ചി : ഭക്തി സാന്ദ്രമായ കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദർശിച്ച് നടന് വിനായകന്. ജയസൂര്യയ്ക്ക് ഒപ്പമാണ് വിനായകന് ക്ഷേത്ര ദര്‍ശനം നടത്തിയത്. ജയസൂര്യയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ വിനായകനും ജയസൂര്യയും മാതൃസന്നിധിയിൽ ‘ എന്ന കുറിപ്പോടെ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് . നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
അതേ സമയം ജയസൂര്യയെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആട് 3 വണ്‍ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംവിധായകന് മിഥുന് മാനുവല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള അണിയറ ജോലികള്‍ ആരംഭിച്ചതായാണ് വിവരം.