Author: Anu Nair

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷക്കു വിധിയ്ക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ഇടപെടാമെന്ന ഉറപ്പ് ഹൂതി നേതാവില്‍ നിന്ന് ലഭിച്ചതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം. അടുത്തിടെ മസ്‌കറ്റില്‍ ഇന്ത്യന്‍ ഓഷ്യന്‍ സമ്മേളനത്തിന് എത്തിയപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. ഹൂതി വിഭാഗത്തിന്റെ നേതൃസ്ഥാനത്തുള്ള മുഹമ്മദ് അബ്ദുല്‍ സലാമുമായാണ് അരാഗ്ച്ചി ഇക്കാര്യം സംസാരിച്ചത്. യമന്റെ തലസ്ഥാനമായ സന ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിലാണ് . അവിടെ ഇന്ത്യന്‍ എംബസിയോ, വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോ ഇല്ല. അതിനാല്‍ ഹൂതി വിമതരുമായി നേരിട്ട് ബന്ധപ്പെടാന്‍ നിലവില്‍ ഇന്ത്യയ്ക്ക് നിലവിൽ പരിമിതികളുണ്ട്.

Read More

ശ്രീനഗർ : പാകിസ്ഥാനുമായി ചർച്ച നടത്താനുള്ള സാധ്യത തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള . ബിബിസി നടത്തിയ അഭിമുഖത്തിലാണ് മുൻ നിലപാടിൽ നിന്ന് വിരുദ്ധമായി പാകിസ്ഥാനുമായുള്ള ചർച്ചകൾ നടക്കില്ലെന്ന നിലപാടിൽ ഒമർ അബ്ദുള്ള എത്തിയത് . മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്നതായും, ജമ്മു കശ്മീർ കാര്യങ്ങളിൽ പാകിസ്ഥാൻ “ഇടപെടുന്നുവെന്നും” അബ്ദുള്ള ആരോപിച്ചു. നിലവിലെ സുരക്ഷാ അന്തരീക്ഷത്തിൽ ചർച്ചകൾക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. പാകിസ്ഥാൻ ഒരിക്കലും ജമ്മു കശ്മീർ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തിയിട്ടില്ല. ജമ്മു കശ്മീരിൽ നടന്ന ആക്രമണങ്ങളിൽ പലതും ബാഹ്യ സഹായമില്ലാതെ പൂർണ്ണമായും തദ്ദേശീയമാണെന്ന് പറയുന്നത് മണ്ടത്തരമായിരിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്ന ആക്രമണങ്ങൾ കാരണം ഇനി ചർച്ചകൾക്ക്) സാധ്യതയില്ല, ബന്ധങ്ങളിൽ എന്തെങ്കിലും പുരോഗതി കൈവരിക്കണമെങ്കിൽ, പാകിസ്ഥാൻ ഇന്ത്യയുടെ ആശങ്കകൾ അംഗീകരിക്കുകയും പരിഹരിക്കുകയും വേണം. – ഒമർ അബ്ദുള്ള പറഞ്ഞു 2019 ൽ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതയില്ലെന്നും അബ്ദുള്ള വ്യക്തമാക്കി.

Read More

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇടതു മുന്നണി യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചെങ്കിലും നേരത്തേ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ പറഞ്ഞു. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. അതേസമയം, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഇടതുമുന്നണി വലിയ പ്രക്ഷോഭം നടത്തുമെന്ന് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അറിയിച്ചു.മാര്‍ച്ച് 17 ന് രാജ് ഭവന്‍ മാര്‍ച്ചും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രക്ഷോഭവും സംഘടിപ്പിക്കും.

Read More

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖാഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി . ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ രേഖ ഗുപ്ത ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് .നിലവില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമാണ് രേഖ ഗുപ്ത. ഷാലിമാർ ബാഗിൽ നിന്ന് ആദ്യമായി എംഎൽഎയായ രേഖ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥി ബന്ദന കുമാരിയെ 29,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത് . 2015, 2020 ഡൽഹി തിരഞ്ഞെടുപ്പുകളിൽ രേഖ ഗുപ്ത ഷാലിമാർ ബാഗ് സീറ്റിൽ മത്സരിച്ചെങ്കിലും രണ്ട് വർഷങ്ങളിലും ആം ആദ്മിയുടെ ബന്ദന കുമാരിയോട് പരാജയപ്പെട്ടിരുന്നു. നാളെ ഉച്ചയ്ക്ക് നഗരത്തിലെ പ്രശസ്തമായ രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് . “എന്നിൽ വിശ്വസിച്ച് മുഖ്യമന്ത്രി സ്ഥാനത്തിന്റെ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിന് എല്ലാ ഉന്നത നേതൃത്വത്തിനും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ ഈ വിശ്വാസവും പിന്തുണയും എനിക്ക് പുതിയ ഊർജ്ജവും പ്രചോദനവും നൽകി. ഡൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനും ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും…

Read More

ഷറഫുദീന്റെ “ദി പെറ്റ് ഡിറ്റക്ടീവ് ” ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.ഏപ്രിൽ ഇരുപത്തിയഞ്ചിന് ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും .ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദി പെറ്റ് ഡിറ്റക്ടീവ് ” . ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയണിത്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ റിലീസായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നുചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-അഭിനവ് സുന്ദർ നായക്, സംഗീതം-രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ-ദിനോ ശങ്കർ,ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോർ, മേക്കപ്പ്-റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, ആക്ഷൻ – മഹേഷ് മാത്യു , വിഎഫ്എക്‌സ് സൂപ്പർവൈസർ- പ്രശാന്ത് കെ നായർ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്,…

Read More

ലക്നൗ : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ സാധനങ്ങളും സേവനങ്ങളും വഴി മൂന്ന് ലക്ഷം കോടിയിലധികം (360 ബില്യൺ യുഎസ് ഡോളർ) ബിസിനസ്സ് നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് . ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിപാടികളിലൊന്നായി മഹാകുംഭമേള മാറിയിരിക്കുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഡയറികൾ, കലണ്ടറുകൾ, ചണ ബാഗുകൾ, സ്റ്റേഷനറി തുടങ്ങി മഹാകുംഭ പ്രമേയമായുള്ള ഉൽപ്പന്നങ്ങളുടെ ആവശ്യകത കുതിച്ചുയർന്നതോടെ മഹാകുംഭമേള പ്രാദേശിക വ്യാപാരത്തെയും കൂടുതൽ കരുത്തുള്ളതാക്കി . സൂക്ഷ്മമായ ബ്രാൻഡിംഗ് കാരണം വിൽപ്പന വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. മഹാകുംഭമേള ആരംഭിക്കുന്നതിന് മുമ്പ്, പ്രാരംഭ കണക്കുകൾ പ്രകാരം 40 കോടി പേർ വരുമെന്നും , ഏകദേശം 2 ലക്ഷം കോടി രൂപയുടെ ബിസിനസ് ഇടപാടുകളും ഉണ്ടാകുമെന്നാണ് ഖണ്ഡേൽവാൾ പറഞ്ഞിരുന്നത് . എന്നാൽ ഇപ്പോൾ 50 കോടിയിലേറെ പേരാണ് കുംഭമേളയ്ക്കെത്തിയത് . വരുമാനവും മൂന്ന് ലക്ഷം കോടിയിലധികമായി. ഫെബ്രുവരി 26 ഓടെ ഏകദേശം…

Read More

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണമെന്ന് വത്തിക്കാൻ. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച നിലയിലാണ് . ഇത് ചികിത്സയെ സങ്കീർണ്ണമാക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ വഷളാക്കുകയും ചെയ്തു. ശ്വാസകോശ അണുബാധ ബാധിച്ച ഫ്രാൻസിസ് മാർപ്പാപ്പ ഒരു ആഴ്ചയിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലാണ്. പോപ്പിന് “പോളിമൈക്രോബയൽ അണുബാധ” ഉണ്ടെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറയുന്നു. ഇതിന് കോർട്ടികോസ്റ്റീറോയിഡും ആൻറിബയോട്ടിക് തെറാപ്പിയും ആവശ്യമാണ് . പോപ്പിന് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, കാരണം ചെറുപ്പത്തിൽ അദ്ദേഹത്തിന് രോഗം ബാധിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.അതേസമയം, തനിക്ക് പ്രാർത്ഥന നടത്തിയവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു.

Read More

അംബാനി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ 2025 ലെ ഹാർവാർഡ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുത്ത നിത അംബാനിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത് . ‘ താങ്കൾക്ക് ഇഷ്ടം ആരെയാണ് ? മോദിയെയോ അതോ മുകേഷ് അംബാനിയെയോ ‘ എന്ന ചോദ്യത്തിന് നർമ്മം കലർത്തി ബുദ്ധിപരമായ ഉത്തരമാ‍ണ് നിത അംബാനി നൽകിയത് . “പ്രധാനമന്ത്രി മോദി രാജ്യത്തിന് നല്ലത് ചെയ്യുമ്പോൾ , എന്റെ ഭർത്താവ് മുകേഷ് എന്റെ വീടിന് നല്ലത് ചെയ്യും.” എന്നായിരുന്നു നിത അംബാനിയുടെ ഉത്തരം . ഇത് കേട്ടതോടെ അവിടെ കൂടിയിരുന്ന സദസ്സ് വമ്പൻ കൈയ്യടിയും നൽകി.varindertchawla എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More

ന്യൂഡൽഹി ; ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചതിന്റെ ആഘാതത്തിൽ നിന്ന് രാജ്യതലസ്ഥാനം വിമുക്തമായിട്ടില്ല . എന്നാൽ ഇപ്പോൾ അതേ സ്റ്റേഷനിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് എല്ലാവരുടെയും ഹൃദയത്തെ തൊട്ടുണർത്തുന്നത് . ഒരു കൈയിൽ ലാത്തിയും മറ്റൊരു കൈയ്യിൽ മാറോട് ചേർത്തുറങ്ങുന്ന കുഞ്ഞിനെയും താങ്ങി സ്റ്റേഷനിൽ ജാഗരൂകയായി നിൽക്കുന്ന ആർ പി എഫ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് ഹൃദയങ്ങളെ കീഴടക്കുന്നത് .വനിതാ ആർ പി എഫുകാരി റീനയാണ് തന്റെ കൈക്കുഞ്ഞ് തരുണിനെയുമെടുത്ത് ലാത്തിയുമായി ഡൽഹി ആളുകള്‍ക്ക് നിര്‍ദേശം നല്‍കാനും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്. ആർ പി എഫ് തന്നെയാണ് ഈ ദൃശ്യം പുറത്ത് വിട്ടത് .അവധിയിലായിരുന്ന റീനയോട് ഞായറാഴ്ച്ച പെട്ടെന്ന് ജോലിയ്ക്കെത്താൻ ആർ പി എഫ് അധികൃതർ നിർദേശിക്കുകയായിരുന്നു, മൂത്ത രണ്ട് കുട്ടികളെ ഡേകെയര്‍ സെന്ററിലാക്കിയാണ് ചെറിയെ കുട്ടിയെയുമെടുത്ത് ജോലിക്കെത്തിയത്.സി.ആര്‍.പി.എഫ് ജീവനക്കാരനാണ് റീനയുടെ ഭര്‍ത്താവ്. തനിക്ക് മറ്റുവഴിയില്ലായിരുന്നുവെന്നും സ്ഥിരമായി ഇങ്ങനെയാണ് ജോലിക്കെത്താറുള്ളതെന്നും ഇത് ദിനചര്യയുടെ ഭാഗമായെന്നും റീന പ്രതികരിച്ചു.…

Read More

അഹമ്മദാബാദ് ; ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി . 1912 വാർഡുകളിൽ ബിജെപി 1402 വാർഡുകളും സ്വന്തമാക്കി . സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും (എഎപി) ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് 236 വാർഡുകൾ ലഭിച്ചു. കോൺഗ്രസിന് 260 വാർഡുകൾ നേടാനായി . ആകെ വോട്ടെടുപ്പ് നടന്ന 68 മുനിസിപ്പാലിറ്റികളിൽ ബിജെപി 57 എണ്ണം നേടി, കോൺഗ്രസ് ഒന്ന്, സമാജ്‌വാദി പാർട്ടി രണ്ട്, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് വിജയിച്ചത്. മൂന്ന് താലൂക്ക് പഞ്ചായത്തുകളിൽ നിന്നുള്ള 78 സീറ്റുകളിൽ ബിജെപി 55 ഉം കോൺഗ്രസ് 17 ഉം മറ്റ് ആറ് സീറ്റുകളും നേടി. ജുനാഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ 60 ൽ 48 സീറ്റുകളും നേടി ബിജെപി നിർണായക വിജയം നേടി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് എട്ട് സീറ്റുകൾ ബിജെപി എതിരില്ലാതെ നേടി.സനന്ദ് മുനിസിപ്പാലിറ്റിയിൽ മത്സരിച്ച 27 സീറ്റുകളിൽ 24 എണ്ണം ബിജെപി നേടി, കോൺഗ്രസിന് മൂന്ന് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.…

Read More