തൃശൂർ ; സംസ്ഥനാത്ത് വീണ്ടും കാട്ടാന ആക്രമണം . തൃശൂർ പീച്ചി താമര വെള്ളച്ചാലിൽ ആണ് ആക്രമണം ഉണ്ടായത് . താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത് . കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന ചവിട്ടി ക്കൊല്ലുകയായിരുന്നു.
ഉൾക്കാട്ടിലാണ് ആക്രമണം നടന്നത് . പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വിവരം പുറത്തറിഞ്ഞത് . പീച്ചി വനം വകുപ്പ് ഉദ്യോഗസ്ഥരും , പൊതുപ്രവർത്തകരുമടങ്ങുന്ന സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post