Author: Anu Nair

മലപ്പുറം : മാസപ്പിറവി ദൃശ്യമായി . കേരളത്തിൽ നാളെ റംസാൻ വ്രതരംഭത്തിന് തുടക്കം .മാര്‍ച്ച് രണ്ട് ഞായറാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. കോഴിക്കോട് വെള്ളയിൽ കടപ്പുറത്തും പൊന്നാനിയിലുമടക്കം മാസപ്പിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു. ഗൾഫിൽ റംസാൻ വ്രതാനുഷ്ഠാനം മാര്‍ച്ച് ഒന്ന് ശനിയാഴ്ച തന്നെ ആരംഭിച്ചിരുന്നു.യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിക്കുന്നത്.

Read More

ധാക്ക : ബംഗ്ലാദേശ് പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ ചിത്രങ്ങൾ നീക്കം ചെയ്ത് യൂനുസ് സർക്കാർ.2025 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് രാജ്യത്തെ നാഷണൽ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് (എൻസിബിടി) പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിലൂടെ രാജ്യത്തിന്റെ ചരിത്രം പുതിയൊരു രീതിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ശ്രമം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെക്കുറിച്ചുള്ള പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. ഇതുമാത്രമല്ല, ബംഗ്ലാദേശിന്റെ വിമോചന സമരത്തിൽ ഷെയ്ഖ് മുജിബുർ റഹ്മാന്റെ പങ്കിനെ പുതിയ സിലബസിൽ കുറച്ചുകാണിച്ചിരിക്കുന്നു. ഇതിനുപുറമെ, ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് ചില സന്ദർഭങ്ങളിൽ കുറച്ചുകാണപ്പെട്ടിട്ടുണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മുജീബുർ റഹ്മാന്റെയും രണ്ട് ചരിത്ര ഫോട്ടോകൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തു. രണ്ട് ചിത്രങ്ങളും 1972 ലേതാണ്. അതേ വർഷം ഫെബ്രുവരി 6 ന് കൽക്കട്ടയിൽ നടന്ന ഒരു റാലിയിൽ ഇന്ദിരയും മുജിബും സംയുക്ത പ്രസംഗം നടത്തി. ആ ചിത്രം പുതിയ പാഠപുസ്തകത്തിലില്ല. ഇതിനുപുറമെ, 1972 മാർച്ച്…

Read More

മലപ്പുറം: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60 വയസുകാരന് 107 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ . ഈഴവതിരുത്തി കോട്ടൂർ ദാമോദരൻ എന്ന ആളെയാണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ 6.5 വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2012 ഏപ്രിലിനും 2016 ജൂലൈയ്ക്കും ഇടയിൽ മോഹനൻ കുട്ടിയെ മദ്യവും, പണവും, ഭക്ഷണവും നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. പൊന്നാനി-നെയ്തല്ലൂരിലെ മോഹനന്റെ വസതിയിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം. വിധി പ്രസ്താവിച്ച ജഡ്ജി സുബിത ചിറക്കൽ, പോക്സോ നിയമത്തിലെ സെക്ഷൻ 4, സെക്ഷൻ 3(എ) പ്രകാരം മോഹനന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും വിധിച്ചു. പോക്സോ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരം 80 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു.കൂടാതെ, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ…

Read More

ചൂടുകാലത്ത് എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പഴവർഗ്ഗമാണ് തണ്ണിമത്തൻ . എന്നാൽ പലപ്പോഴും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന തണ്ണിമത്തനിലും, മറ്റ് പഴവർഗ്ഗങ്ങളിലുമെല്ലാം കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. തണ്ണിമത്തൻ വിളവെടുക്കുമ്പോൾ, അത് വളരെ ചുവന്നതും ആകർഷകവുമായി കാണപ്പെടുന്നു. എന്നാൽ ചില സമയത്ത് ചുവന്ന നിറവും രുചിയും നൽകുന്ന രാസവസ്തുക്കൾ ഇതിൽ കുത്തിവയ്ക്കുന്നുണ്ട്. അതുകൊണ്ട്, തണ്ണിമത്തന്റെ നിറം കണ്ട് ആകൃഷ്ടരാകുന്നതിനു മുമ്പ് ശ്രദ്ധിക്കണം. രാസവസ്തുക്കൾ കുത്തിവച്ച തണ്ണിമത്തൻ കഴിക്കുന്നത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. രാസവസ്തുക്കൾ ചേർത്ത തണ്ണിമത്തൻ കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം ഒരു ചെറിയ കഷണം തണ്ണിമത്തൻ വെള്ളത്തിൽ ഇടുക. വെള്ളം പിങ്ക് നിറമാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. വെള്ളം പിങ്ക് നിറമായാൽ അത് രാസവസ്തുക്കൾ ചേർന്ന തണ്ണിമത്തൻ ആണ്.ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തണ്ണിമത്തനിൽ അമർത്തുക. പേപ്പറിൽ നിറം പതിഞ്ഞാൽ അത് കൃത്രിമ നിറങ്ങൾ കുത്തിവച്ച തണ്ണിമത്തനാണ് എന്ന്…

Read More

കൊച്ചി : സഹപാഠികളുടെ നായ്കുരണ പൊടി പ്രയോഗത്തിൽ വലഞ്ഞ് പത്താം ക്ലാസുകാരി. തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂളിൽ സഹപാഠികൾ റാഗിംഗിനും ആക്രമണത്തിനും ഇരയാക്കിയത് . മാതാപിതാക്കൾ പോലീസിലും സ്കൂൾ അധികാരികളിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സംഭവം മറച്ചുവെക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായും കുടുംബം ആരോപിച്ചു. ഫെബ്രുവരി 3 ന് സ്കൂളിലെ ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്കിടെയാണ് സംഭവം . സഹപാഠികളിൽ ഒരാൾ പ്ലാസ്റ്റിക് കവറിൽ പൊടി കൊണ്ടുവന്ന് പെൺകുട്ടിയ്ക്ക് നേരെ എറിഞ്ഞുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. സ്കൂൾ അധികൃതരാണ് അമ്മയെ വിളിച്ച് പെൺകുട്ടിക്ക് മാറ്റി ധരിക്കാൻ വസ്ത്രങ്ങൾ സ്കൂളിൽ കൊണ്ടുവരാൻ അറിയിച്ചത് . തുടർന്ന് സ്കൂൾ അധികൃതർ തന്നെ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മുറിവുകളുണ്ടായി. ഇത് ദിവസങ്ങളോളം മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കി. കുട്ടിയുടെ അവസ്ഥ മോശമാണെന്ന് പറഞ്ഞിട്ടും ഫെബ്രുവരി 7 ന് ഹാജർ കുറവ് ചൂണ്ടിക്കാട്ടി ക്ലാസ് ടീച്ചർ സ്കൂളിൽ എത്താൻ നിർബന്ധിച്ചുവെന്നും മാതാപിതാക്കൾ…

Read More

എൺപത് വർഷങ്ങൾക്ക് മുമ്പ്, കൊളറാഡോയിൽ ഒരു കർഷകൻ ഒരു കോഴിയുടെ തലയറുത്തു, എന്നിട്ടോ ? അങ്ങനെ അങ്ങ് മരിക്കാൻ ഇഷ്ടമല്ലാത്ത ആ വീരൻ പിന്നെയും ജീവിച്ചു തലയില്ലാതെ 18 മാസം. മൈക്ക് എന്ന് അറിയപ്പെട്ട ആ കോഴിയുടെ ജീവിതം പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം സത്യമാണ് . 1945 സെപ്റ്റംബർ 10 ന് കൊളറാഡോയിലെ ഫ്രൂട്ടയിലുള്ള ഫാമിൽ ലോയ്ഡ് ഓൾസണും ഭാര്യ ക്ലാരയും കോഴികളെ കൊന്നുകൊണ്ടിരുന്നു. അമ്പതോളം കോഴികളെ അറുത്തെങ്കിലും ഒരെണ്ണം മാത്രം ചാവാതിരിക്കുന്നത് ഒല്‍സന്റെ ശ്രദ്ധയിൽപ്പെട്ടു. മാത്രമല്ല ആ കോഴി ശബ്ദമുണ്ടാക്കി അവിടെയൊക്കെ ഓടി നടന്നു. രാത്രിയിൽ ഓൾസൺ ഫാമിന്റെ മുറ്റത്ത് വച്ച പഴയ ആപ്പിൾ പെട്ടിയിൽ ആ തലയില്ലാ കോഴിയെ അടച്ചിട്ടു. പിറ്റേന്ന് രാവിലെ ലോയ്ഡ് ഓൾസൻ ഉണർന്നപ്പോഴും ആ കോഴി ജീവിച്ചിരിപ്പുണ്ടായിരുന്നു. രാവിലെ കശാപ്പ് ചെയ്ത കോഴികളെ പട്ടണത്തിൽ വിൽക്കാൻ കൊണ്ടു പോകുമ്പോൾ ഓൾസൺ ഈ തലയില്ലാ കോഴിയെയും ഒപ്പം കൂട്ടി. ഇതിനെ കാണിച്ച് പലരിൽ നിന്നായി…

Read More

കോഴിക്കോട് : പയ്യോളിയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24 )ആണ് മരിച്ചത് . ഇന്നലെ രാത്രിയോടെയാണ് ആർദ്ര ജീവനൊടുക്കിയത് . ഫെബ്രുവരി 2 നായിരുന്നു വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. രാത്രി 8 മണിയോടെ കുളിക്കാനായി പോയ ആർദ്രയെ ഒരു മണിക്കൂർ കഴിഞ്ഞും കാണാതെ വന്നപ്പോൾ ഭർത്താവ് ഷാൻ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രാക്ഷിക്കാനായില്ല.വൈകുന്നേരം ആറുമണിക്ക് വിളിച്ചുവെങ്കിലും മകള്‍ ഒന്നും പറഞ്ഞില്ലെന്ന് ആര്‍ദ്രയുടെ കുടുംബവും വെളിപ്പെടുത്തി.

Read More

ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത ചലച്ചിത്ര സംവിധായകരായ സിബി മലയിൽ,ബി ഉണ്ണികൃഷ്ണൻ,ജീത്തു ജോസഫ്,സലാം ബാപ്പു, ദിലീഷ് പോത്തൻ,ജോണി ആന്റണി,ബേസിൽ ജോസഫ്,ജിസ് ജോയി, അജയ് വാസുദേവ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു റിലീസ് . തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ചിത്രം മാർച്ചിൽ തിയേറ്ററുകളിലെത്തും. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.കലവൂർ രവികുമാറാണ് സിനിമയുടെ രചനയും ആൽബി ഛായാഗ്രഹണവും . റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്. എഡിറ്റർ-മനോജ് , പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കലാസംവിധാനം- ബോബൻ,മേക്കപ്പ് റോഷൻ,കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റിൽസ്-സന്തോഷ് അടൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിനു…

Read More

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസ് (16) ആണ് മരിച്ചത് . ആന്തരിക രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . താമരശ്ശേരിക്കടുത്തുള്ള ചുങ്കം സ്വദേശിയായ പാലോറക്കുന്ന് ഇക്ബാലിന്റെയും റംസീനയുടെയും മൂത്ത മകനാണ് ഷഹബാസ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്, വെള്ളിയാഴ്ച അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ശിവൻകുട്ടി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികൾ തമ്മിൽ ജംഗ്ഷനിൽ വെച്ചാണ് സംഘർഷം ഉണ്ടായത്. ഞായറാഴ്ച ട്യൂഷൻ സെന്ററിൽ നടന്ന യാത്രയയപ്പ് പാർട്ടിയിൽ നിന്നുള്ള പ്രശ്നമാണ് സംഘർഷത്തിനു കാരണമെന്നാണ്…

Read More

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് നിയമവിരുദ്ധ ബംഗ്ലാദേശികളെയും റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി ഉടൻ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി രേഖ ഗുപ്ത, പോലീസ് കമ്മീഷണർ എന്നിവരുമായി നടന്ന ഉന്നതതല യോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന. നിയമവിരുദ്ധ ബംഗ്ലാദേശികളെയും റോഹിംഗ്യൻ മുസ്ലീങ്ങളെയും സഹായിക്കുന്ന മുഴുവൻ ശൃംഖലയ്‌ക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാവരുതെന്നും അമിത് ഷാ പറഞ്ഞു.നഗരത്തിലെ അന്തർസംസ്ഥാന സംഘങ്ങളെ നിഷ്കരുണം ഇല്ലാതാക്കുക എന്നതാണ് ഡൽഹി പോലീസിന്റെ മുൻഗണന ,അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്‌നവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്, അത് കർശനമായി കൈകാര്യം ചെയ്യണം. അവരെ തിരിച്ചറിഞ്ഞ് നാടുകടത്തണം ദേശീയ തലസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ, തുടർച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന പോലീസ് സ്റ്റേഷനുകൾക്കും സബ് ഡിവിഷനുകൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശികളും റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരും രാജ്യത്തേക്ക് കടക്കുന്നതിനും അവരുടെ രേഖകൾ തയ്യാറാക്കുന്നതിനും ഇവിടെ താമസിക്കാൻ സൗകര്യമൊരുക്കുന്നതിനും സഹായിക്കുന്ന മുഴുവൻ ശൃംഖലയ്‌ക്കെതിരെയും കർശന നടപടി സ്വീകരിക്കണം.…

Read More