കോഴിക്കോട് : പയ്യോളിയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24 )ആണ് മരിച്ചത് . ഇന്നലെ രാത്രിയോടെയാണ് ആർദ്ര ജീവനൊടുക്കിയത് .
ഫെബ്രുവരി 2 നായിരുന്നു വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. രാത്രി 8 മണിയോടെ കുളിക്കാനായി പോയ ആർദ്രയെ ഒരു മണിക്കൂർ കഴിഞ്ഞും കാണാതെ വന്നപ്പോൾ ഭർത്താവ് ഷാൻ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രാക്ഷിക്കാനായില്ല.വൈകുന്നേരം ആറുമണിക്ക് വിളിച്ചുവെങ്കിലും മകള്‍ ഒന്നും പറഞ്ഞില്ലെന്ന് ആര്‍ദ്രയുടെ കുടുംബവും വെളിപ്പെടുത്തി.
Discussion about this post