ചൂടുകാലത്ത് എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പഴവർഗ്ഗമാണ് തണ്ണിമത്തൻ . എന്നാൽ പലപ്പോഴും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന തണ്ണിമത്തനിലും, മറ്റ് പഴവർഗ്ഗങ്ങളിലുമെല്ലാം കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
തണ്ണിമത്തൻ വിളവെടുക്കുമ്പോൾ, അത് വളരെ ചുവന്നതും ആകർഷകവുമായി കാണപ്പെടുന്നു. എന്നാൽ ചില സമയത്ത് ചുവന്ന നിറവും രുചിയും നൽകുന്ന രാസവസ്തുക്കൾ ഇതിൽ കുത്തിവയ്ക്കുന്നുണ്ട്. അതുകൊണ്ട്, തണ്ണിമത്തന്റെ നിറം കണ്ട് ആകൃഷ്ടരാകുന്നതിനു മുമ്പ് ശ്രദ്ധിക്കണം.
രാസവസ്തുക്കൾ കുത്തിവച്ച തണ്ണിമത്തൻ കഴിക്കുന്നത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. രാസവസ്തുക്കൾ ചേർത്ത തണ്ണിമത്തൻ കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം
ഒരു ചെറിയ കഷണം തണ്ണിമത്തൻ വെള്ളത്തിൽ ഇടുക. വെള്ളം പിങ്ക് നിറമാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. വെള്ളം പിങ്ക് നിറമായാൽ അത് രാസവസ്തുക്കൾ ചേർന്ന തണ്ണിമത്തൻ ആണ്.ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തണ്ണിമത്തനിൽ അമർത്തുക. പേപ്പറിൽ നിറം പതിഞ്ഞാൽ അത് കൃത്രിമ നിറങ്ങൾ കുത്തിവച്ച തണ്ണിമത്തനാണ് എന്ന് മനസിലാക്കാം.