Author: Anu Nair

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് വീട്ടുപടിക്കൽ ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള പുണ്യജലം എത്തിക്കാനുള്ള നീക്കവുമായി യോഗി സർക്കാർ . സംസ്ഥാനത്തെ 75 ജില്ലകളിലുമുള്ള ജനങ്ങൾക്ക് സംഗമജലം വിതരണം ചെയ്യുന്നതിനായി ഉത്തർപ്രദേശ് അഗ്നിശമന വകുപ്പ് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്. മഹാകുംഭത്തിൽ പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരുടെ വീട്ടുവാതിൽക്കൽ സംഗമജലം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. മഹാകുംഭമേളയിൽ എത്താൻ കഴിയാത്തവർക്ക് ത്രിവേണിസംഗമത്തിൽ നിന്നുള്ള വെള്ളം എത്തിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നുവെന്ന് ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു. വെള്ളിയാഴ്ചയാണ് പുണ്യജല വിതരണ പ്രക്രിയ ആരംഭിച്ചത്. 21 ഫയർ ടെൻഡറുകൾ ഇതിനായി സജ്ജമാക്കി. വിതരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 21 ജില്ലകളിൽ ലഖ്‌നൗ, ചിത്രകൂട്, ഷംലി, മൊറാദാബാദ്, ബറേലി, ബല്ലിയ എന്നിവയും ഉൾപ്പെടുന്നു.

Read More

സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോകൾ വൈറലാകുന്നു. ചില ഹൃദയസ്പർശിയായ രംഗങ്ങൾ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. അടുത്തിടെ വൈറലായത് അത്തരത്തിലൊരു ചിത്രമാണ്. ജീവിതത്തിൽ ആദ്യമായി ഫോട്ടോ വൃദ്ധദമ്പതികൾ എടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . കൃഷിപ്പണി കഴിഞ്ഞ് മുഷിഞ്ഞ വസ്ത്രം ധരിച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വൃദ്ധദരിദ്ര ദമ്പതികളുടെ ചിത്രമാണ് ഫോട്ടോഗ്രാഫർ പകർത്തിയത് . ഏറെ സന്തോഷത്തോടെ റിക്ഷയിൽ പോകുകയായിരുന്ന ഇവരോട് ഫോട്ടോ എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യം വിസമ്മതിക്കുകയായിരുന്നുവെന്നും ഫോട്ടോഗ്രാഫർ പറയുന്നു. “ഞങ്ങളുടെ വസ്ത്രങ്ങൾ വൃത്തികെട്ടതാണ്” എന്ന് പറഞ്ഞായിരുന്നു ഇരുവരും ഫോട്ടോയ്ക്ക് നിൽക്കാൻ വിസമ്മതിച്ചത് . എന്നാൽ ഫോട്ടോഗ്രാഫർ വൃദ്ധന്റെ കൈ പിടിച്ച് ഭാര്യയുടെ തോളിൽ വെച്ച് പോസ് ചെയ്യാൻ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫർ വിവിധ പോസുകളിൽ ഫോട്ടോ എടുക്കുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഫോട്ടോയുടെ പ്രിന്റും എടുത്ത് നൽകി. എപ്പോഴാണ് അവസാനമായി ഒരു ഫോട്ടോ എടുത്തതെന്ന ചോദ്യത്തിനു ജീവിതത്തിൽ ഇന്നുവരെ ഫോട്ടോ എടുത്തിട്ടില്ലെന്നും അവർ മറുപടി നൽകി.…

Read More

ഹരിയാനയിലെ ഹിസാറിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകളുടെ വീഡിയോ പുറത്ത് . വീഡിയോയിൽ, മകൾ റീത്ത സഞ്ജയ് അമ്മയുടെ കാലുകളിൽ കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണിതെന്നാണ് റിപ്പോർട്ട്. “നിങ്ങൾ എന്റെ കൈകൊണ്ട് മരിക്കും” എന്ന് മകൾ അമ്മയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. വയോധികയുടെ മകൻ അമർ ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം യുവതിയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ അമ്മയെ സന്ദർശിക്കുമ്പോഴെല്ലാം സഹോദരി തന്റെ പേരിൽ പല ആരോപണം ഉന്നയിക്കാറുണ്ടെന്നും അമർദീപ് പറഞ്ഞു . തന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട് . റീത്തയ്ക്കും, കുടുംബത്തിനുമെതിരെ കർശന നടപടിയെടുക്കാനും വീട് ഒഴിപ്പിക്കാനും ആവശ്യപ്പെട്ടാണ് അമർദീപ് പരാതി നൽകിയിരിക്കുന്നത്.

Read More

തൃശൂർ: 35 കാരിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റിൽ. സംഘത്തിലെ മൂന്ന് പേർ ഉൾപ്പെട്ട മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടെയാണ് പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് യുവതിയെ പുതുക്കാട് പോലീസ് കണ്ടെത്തിയത്. തൃശൂർ കല്ലൂർ നായരങ്ങാടി സ്വദേശികളായ ഗോപു എന്ന ഗോപകുമാർ (43), കോഴിക്കോട് മേലൂർ സ്വദേശികളായ അഭിനാഷ് പി ശങ്കർ (30), ആതിര (30), തൃശൂർ അളഗപ്പ നഗറിലെ ജിതിൻ ജോഷി (27), തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ജു (30) എന്നിവരാണ് പിടിയിലായത്. യുവതിയും പ്രതികളിലൊരാളായ അഖിലും തമ്മിലുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 28 ന് തൃശൂർ വെസ്റ്റ് ഫോർട്ടിലെ അരണാട്ടുകര റോഡിന് സമീപത്ത് വച്ച് സംഘം യുവതിയുടെ സ്കൂട്ടറിൽ കാർ കൊണ്ട് ഇടിപ്പിക്കുകയും , പിടിച്ച് വലിച്ച് കാറിലിട്ട് കൊണ്ടു പോകുകയുമായിരുന്നു. കാറിലിരിക്കെ, ഇരുമ്പ് വടി കൊണ്ട് തലയിൽ അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു. 2.5 പവന്റെ…

Read More

റോഹ്തക് ; ഹരിയാനയിൽ 22 കാരിയായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തി.. യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്. സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് മൃതദേഹം അടങ്ങിയ പെട്ടി കണ്ടെത്തിയത് . ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നാണ് അനുമാനം.സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാവായിരുന്നു ഹിമാനി .മരണത്തിൽ കോൺഗ്രസ്, എക്‌സിൽ അനുശോചനം രേഖപ്പെടുത്തുകയും വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനും കോൺഗ്രസ് എംപിയുമായ ദീപേന്ദർ സിംഗ് ഹൂഡയ്ക്കും പാർട്ടി എംഎൽഎ ബിബി ബത്രയ്ക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ ഹിമാനി നർവാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Read More

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ . അടിയന്തിരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും , രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉന്നത തല യോഗത്തിൽ തീരുമാനമായി. സെക്രട്ടറിയേറ്റ് വളപ്പിനകത്തെ നായശല്യത്തിനുള്ള പരിഹാരം അടക്കം നിരവധി നിർദേശങ്ങളാണ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത് . സമയത്ത് അറ്റകുറ്റപ്പണിയില്ലാത്ത സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ അപകടങ്ങൾ പതിവാണ്. കെട്ടിടം ആകെ പുതുക്കി നിർമ്മിക്കാനാണ് പിണറായി സർക്കാരിന്റെ പദ്ധതി. ഇതിനായി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരി 20 ചേർന്ന യോഗം ഹൗസ് കീപ്പിംഗ് സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റ വിപുലീകരണവും വേഗത്തിലാക്കും. സെക്രട്ടേറിയേറ്റ് വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയൽ റൺ നടത്തി എത്രയും പെട്ടെന്ന് ഉപയോഗക്ഷമമാക്കും. ഗാർഹികമാലിന്യം സെക്രട്ടേറിയേറ്റിനകത്ത് കൊണ്ട് വന്ന് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിനടുത്ത് മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി സാബു ജോൺ (59) ന്റേതാണ് മൃതദേഹം. സ്‌ഫോടനത്തിലാണ് മരണമെന്നാണ് സൂചന. മരിച്ചയാളുടെ മൃതദേഹം അഴുകിയ നിലയിലാണ് . മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനരികിൽ നിന്നു ബാറ്ററി, വയർ എന്നിവ കണ്ടെത്തി . ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ ഒരു മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സാബു ജോൺ ഒരു മാസം മുമ്പ് ഡിണ്ടിഗലിലേക്ക് പോയിരുന്നു. ഒരാഴ്ചയായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സിരുമല വനമേഖലയ്ക്ക് സമീപമുള്ള പതിനേഴാം ഹെയർപിൻ വളവിനടുത്തുള്ള ഒരു സ്വകാര്യ എസ്റ്റേറ്റിന്റെ ഭാഗത്താണ് മൃതദേഹം കണ്ടത് . പ്രദേശത്ത് ദുർഗന്ധം കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയത അന്വേഷണത്തിനൊടുവിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. പരിശോധനയ്ക്കിടെയും സ്ഫോടനം ഉണ്ടായി, മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. അവരെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

കോഴിക്കോട് : പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിനു കാരണം തലയ്ക്ക് പിന്നിലേറ്റ കനത്ത ആഘാതത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു . എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ഷഹബാസിനെ താമരശ്ശേരി ജിവിഎച്ച്എസ്എസ് താമരശ്ശേരിയിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ആക്രമിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. അതേസമയം, സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16 വയസ്സിന് താഴെയുള്ള അഞ്ച് പ്രതികൾക്കും കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നിഷേധിക്കുകയും 2025 മാർച്ച് 15 വരെ വെള്ളിമാടുകുന്നിലെ ആൺകുട്ടികൾക്കായുള്ള സർക്കാർ നിരീക്ഷണ ഭവനത്തിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. എങ്കിലും, പോലീസ് അകമ്പടിയോടെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. അവരുടെ ഹാൾ ടിക്കറ്റുകളും മറ്റ് പരീക്ഷാ വിശദാംശങ്ങളും കോടതിയിൽ സമർപ്പിച്ചു. വിദ്യാർത്ഥികൾ പഠിച്ചിരുന്ന ട്യൂഷൻ സെന്ററായ ട്രിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ യാത്രയപ്പ് പാർട്ടിയിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമെന്ന് റിപ്പോർട്ടുണ്ട് . ‘ ഒരു ഫോൺ കോൾ…

Read More

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 70 കാരന് ദാരുണാന്ത്യം . മൊകേരി സ്വദേശിയായ ശ്രീധരനാണ് മരിച്ചത് . പട്ടിയത്തിലെ മുതിയങ്ങയിൽ രാവിലെ 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശ്രീധരൻ തന്റെ കൃഷിയിടത്തിലായിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മരിച്ചു. മൃതദേഹം തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വയലിൽ പണിയെടുത്തിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മുറിവേറ്റ് കിടക്കുന്ന ശ്രീധരനെയാണെന്ന് നാട്ടുകാർ പറഞ്ഞു. ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു.

Read More

ലക്നൗ ; ഡൂൺ എക്സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ . ഹാർദോയി സ്വദേശികളായ മുഹമ്മദ് ഇബാദുള്ള, മുഹമ്മദ് അൻവാറുൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹാർദോയിയിയിലെ പിഹാനി റോഡ് ഓവർബ്രിഡ്ജിന് കീഴിലുള്ള ട്രാക്കുകളിൽ ഇരുമ്പ് നട്ടുകളും വലിയ കല്ലുകളും സ്ഥാപിച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ലക്നൗ-ബറേലി റെയിൽവേ ലൈനിൽ വലിയ അട്ടിമറി നടത്താനായിരുന്നു ഇവർ ലക്ഷ്യമിട്ടത്. ലോക്കോ പൈലറ്റിന്റെ ജാഗ്രത മൂലമാണ് കല്ലിൽ ഇടിച്ച ട്രെയിൻ എമർജൻസി ബ്രേക്ക് ചെയ്ത് നിർത്താനായത് . സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടർന്ന്, ഉത്തർപ്രദേശ് പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ടീമുകളും സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിന്റെ എഞ്ചിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. എന്നാൽ ലോക്കോ പൈലറ്റിന്റെ പെട്ടെന്നുള്ള നീക്കം മൂലം വലിയ അപകടം ഒഴിവായി.

Read More