മലപ്പുറം : മാസപ്പിറവി ദൃശ്യമായി . കേരളത്തിൽ നാളെ റംസാൻ വ്രതരംഭത്തിന് തുടക്കം .മാര്‍ച്ച് രണ്ട് ഞായറാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. കോഴിക്കോട് വെള്ളയിൽ കടപ്പുറത്തും പൊന്നാനിയിലുമടക്കം മാസപ്പിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു.
ഗൾഫിൽ റംസാൻ വ്രതാനുഷ്ഠാനം മാര്‍ച്ച് ഒന്ന് ശനിയാഴ്ച തന്നെ ആരംഭിച്ചിരുന്നു.യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിക്കുന്നത്.
Discussion about this post

