മലപ്പുറം: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60 വയസുകാരന് 107 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ . ഈഴവതിരുത്തി കോട്ടൂർ ദാമോദരൻ എന്ന ആളെയാണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ 6.5 വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2012 ഏപ്രിലിനും 2016 ജൂലൈയ്ക്കും ഇടയിൽ മോഹനൻ കുട്ടിയെ മദ്യവും, പണവും, ഭക്ഷണവും നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. പൊന്നാനി-നെയ്തല്ലൂരിലെ മോഹനന്റെ വസതിയിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം.
വിധി പ്രസ്താവിച്ച ജഡ്ജി സുബിത ചിറക്കൽ, പോക്സോ നിയമത്തിലെ സെക്ഷൻ 4, സെക്ഷൻ 3(എ) പ്രകാരം മോഹനന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും വിധിച്ചു. പോക്സോ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരം 80 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു.കൂടാതെ, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 77 പ്രകാരം, ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.പിഴ തുക കുട്ടിയ്ക്ക് നൽകണം.