Author: Anu Nair

കൊച്ചി : എസ് ഡി പി ഐ ദേശീയ അദ്ധ്യക്ഷന്റെ അറസ്റ്റിനെ സ്വാഗതം ചെയ്യാൻ തന്റേടമുള്ള രാഷ്ട്രീയക്കാരുണ്ടോയെന്ന് മുന്‍ എം.എല്‍.എ. പി.സി. ജോർജ്. തന്നെ അറസ്റ്റ് ചെയ്തപ്പോൾ അതിനെ സ്വാഗതം ചെയ്യാനും, അറസ്റ്റ് വൈകിയപ്പോൾ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടാനും ഇവിടെ ആളുണ്ടായിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസിൽ അറസ്റ്റ് ചെയ്തപ്പോൾ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് കണ്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. ഇക്കഴിഞ്ഞ രണ്ടു വർഷകാലയളവിൽ കള്ള കേസിൽ പെടുത്തിയും ചില സത്യങ്ങൾ പറഞ്ഞതിന്റെ പേരിൽ ആരെയൊക്കെയോ പ്രീതിപ്പെടുത്താനുമായി എന്നെ മൂന്ന് തവണ അറസ്റ്റ് ചെയ്തു. ഓരോ അറസ്റ്റ് നടന്നപ്പോളും അതിനെ സ്വാഗതം ചെയ്യാനും അറസ്റ്റ് വൈകിയപ്പോൾ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടാനും അന്തി ചർച്ച നടത്തി എന്നെ തീർത്തു കളയാനും ഇടതു വലതു രാഷ്ട്രീയക്കാരും കുറച്ചു മാധ്യമങ്ങളും…

Read More

അബുദാബി: രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യു എ ഇ . മുഹമ്മദ് റിനാഷ് , മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത് .ഫെബ്രുവരി 28 ന് യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം. എമിറാത്തി പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുഹമ്മദ് റിനാഷിന് വധശിക്ഷ വിധിച്ചത് . ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്. യുഎഇ സർക്കാരിന് ദയാഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നതുൾപ്പെടെ സാധ്യമായ എല്ലാ കോൺസുലാർ, നിയമ സഹായങ്ങളും എംബസി നൽകിയിരുന്നുവെങ്കിലും യുഎഇയിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷൻ ഇവരുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചുവെന്നും സംസ്കാരത്തിന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More

ലക്നൗ : ആവർത്തിച്ച് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുലിന് ലക്നൗവിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി 200 രൂപ പിഴ ചുമത്തി. ഏപ്രിൽ 14 ന് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോടതിയിലെ വാദം കേൾക്കലിനിടെ പരാതിക്കാരനായ നൃപേന്ദ്ര പാണ്ഡെയുടെ അഭിഭാഷകനാണ് ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുന്നില്ലെന്ന് പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തിൽ കോടതി അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. മറുവശത്ത് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകൻ പ്രാൻഷു അഗർവാൾ സമർപ്പിച്ച ഹർജിയിൽ രാഹുൽ ഗാന്ധി നിലവിൽ പാർലമെന്റിൽ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞു. മാർച്ച് 5 ന് അദ്ദേഹം ഒരു വിദേശ വിശിഷ്ട വ്യക്തിയുമായി മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത ഒരു കൂടിക്കാഴ്ച നടത്തി. ഇതിനുപുറമെ മറ്റ് ഔദ്യോഗിക ജോലികളിലെ തിരക്കുകൾ കാരണം അദ്ദേഹത്തിന് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല…

Read More

ടാൻസാനിയ : ഒരു ഭാര്യയെയും ഒരു കുട്ടിയെയും വളർത്താൻ പ്രയാസമുള്ള ഈ കാലത്ത്, ടാൻസാനിയയിലെ ഗ്രാമത്തിലെ ഒരു പുരുഷന് 20 ഭാര്യമാരും 104 കുട്ടികളും 144 പേരക്കുട്ടികളുമുണ്ട്. ആ ഗ്രാമത്തിൽ ആകെ താമസിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം മാത്രമാണ്. 20 തവണയാണ് എൻജി ഏണസ്റ്റോ മുഇനുച്ചി കപിംഗ വിവാഹിതനായത്. ഒരു വീട്ടിൽ 16 ഭാര്യമാരാണ് ഇദേഹത്തിനൊപ്പം താമസിച്ചിരുന്നത് . നാല് ഭാര്യമാർ മരിച്ചു. എല്ലാവരും ഒരേ മേൽക്കൂരയ്ക്ക് കീഴെയാണ് താമസമെങ്കിലും, ഒരു ദിവസം പോലും വഴക്കിടാതെ എല്ലാവരും സമാധാനപരമായാണ് ജീവിതം നയിക്കുന്നത്. അവരുടെ വീട് ഒരു ഗ്രാമം പോലെയാണ് പ്രവർത്തിക്കുന്നത്. എല്ലാവരും ഒരുമിച്ചാണ് പാചകം , ആഹാരം കഴിക്കുന്നതും ഒക്കെ. കപിംഗ ആദ്യമായി വിവാഹം കഴിച്ചത് 1961 ലാണ്. കുടുംബം വിപുലീകരിക്കാൻ പിതാവ് തന്നെയാണ് തന്നെ പ്രോത്സാഹിപ്പിച്ചതെന്നും , ഭാവി വിവാഹങ്ങൾക്ക് പണം നൽകിയതെന്നും കപിംഗ പറയുന്നു. ആദ്യത്തെ അഞ്ച് വിവാഹങ്ങളുടെയും ചെലവുകൾ അദ്ദേഹത്തിന്റെ അച്ഛൻ വഹിച്ചിരുന്നു. 20 പേരിൽ 7 പേർ…

Read More

അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും കാരണം അടുത്ത കാലത്തായി ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചുവരികയാണ്. പ്രായമായവരിലാണ് സാധാരണയായി ഹൃദയാഘാതം കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ചെറുപ്പത്തിൽ തന്നെ കുഴഞ്ഞു വീണ് മരിക്കുന്നവർ ഏറെയാണ്. ഇത് തടയുന്നതിന്, നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും അതിന്റെ ലക്ഷണങ്ങളെ കുറിച്ച് ശരിയായ അവബോധം നേടുകയും വേണം. കാരണം, ഹൃദയാഘാതം സംഭവിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മുടെ ശരീരത്തിൽ ഹൃദയാഘാത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. കൃത്യസമയത്ത് അവയെ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കും. അതുകൊണ്ട്, വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയാഘാതത്തിന് 30 ദിവസം മുമ്പ് നിങ്ങളുടെ ശരീരത്തിൽ എന്തൊക്കെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുവെന്ന് കണ്ടെത്തണം. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ്, ഒരു വ്യക്തിക്ക് നെഞ്ചുവേദന അനുഭവപ്പെടാം. നെഞ്ചിനു ചുറ്റും സമ്മർദ്ദവും ഭാരവും അനുഭവപ്പെടാം. ചിലർക്ക് കൈകൾ, തോളുകൾ, താടിയെല്ലുകൾ എന്നിവയിലും വേദന ഉണ്ടാകാം. നിങ്ങളുടെ നെഞ്ച്, തോളുകൾ, താടിയെല്ല് എന്നിവയ്ക്ക് വേദനയുണ്ടെങ്കിൽ, അത് അവഗണിക്കരുത്. ഹൃദയാഘാതത്തിന് മുമ്പ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം അൾട്രാ രശ്മികളുടെ സാന്നിധ്യവും കണ്ടെത്തി. ഇതേത്തുടർന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിട്ടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സാന്നിധ്യം ഉയർന്ന് ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂർ – 8, ഇടുക്കിയിലെ മൂന്നാർ – 8 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. അൾട്രാ വയലറ്റ് സൂചിക 11നു മുകളിൽ എത്തുമ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്. കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ 7 വരെ ആയതിനാൽ യെലോ അലർട്ടാണ്.…

Read More

ഹൈദരാബാദ്: പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലെ നിസാംപേട്ടിലുള്ള വീട്ടിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് കൽപ്പനയെ കണ്ടെത്തിയത് . നിലവിൽ കല്പന വെന്റിലേറ്ററിലാണെന്നാണ് സൂചന. രണ്ട് ദിവസമായി കൽപ്പനയെ പുറത്ത് കാണാത്തതിനാൽ സുരക്ഷാ ജീവനക്കാർ അയൽക്കാരെ വിവരമറിയിച്ചു. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ അയൽക്കാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി അടുക്കള വഴി വീട്ടിനുള്ളിൽ കയറുകയായിരുന്നു. അബോധാവസ്ഥയിലാണ് കൽപ്പനയെ കണ്ടെത്തിയത്. ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല. പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. സ്റ്റാർ സിംഗർ (മലയാളം) സീസൺ 5 ലെ വിജയിയായിരുന്നു കൽപ്പന. ഇളയരാജ, എ ആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം കൽപ്പന പ്രവർത്തിച്ചിട്ടുണ്ട്

Read More

ഇനി മുതൽ തന്നെ ‘ ലേഡി സൂപ്പർ സ്റ്റാർ ‘ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് നടി നയൻ താര. ചൊവ്വാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ, തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ അവർ, നയൻ താര എന്ന പേര് തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണെന്നും പറഞ്ഞു. “നിങ്ങളിൽ പലരും എന്നെ ‌ലേഡി സൂപ്പർസ്റ്റാർ എന്ന് സ്നേഹപൂർവം വിളിച്ചിട്ടുണ്ട്, നിങ്ങളുടെ അതിരറ്റ സ്നേഹത്തിൽ നിന്ന് ജനിച്ച ഒരു പദവിയാണത്. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ കിരീടമണിയിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകിയതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എങ്കിലും, നിങ്ങളെല്ലാവരും എന്നെ ‘നയൻതാര’ എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. എല്ലാ പരിധികൾക്കും അതീതമായി നമ്മെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷ നാമെല്ലാവരും പങ്കിടുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവി നമുക്കെല്ലാവർക്കും പ്രവചനാതീതമായിരിക്കാം, നിങ്ങളുടെ മങ്ങാത്ത പിന്തുണ സ്ഥിരമായി നിലനിൽക്കുന്നതിൽ ഞാൻ വളരെ…

Read More

കൊച്ചി: പതിനൊന്ന് വയസ്സുള്ള മകനെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ആക്രമണത്തിൽ കുട്ടിയുടെ ഒരു കൈയ്ക്ക് ഒടിവ് സംഭവിച്ചു. തമിഴ്‌നാട് സ്വദേശിയായ ശിവകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്ട്രമെന്റ് ബോക്സ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് ശിവകുമാർ മകൻ സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചത് . മാർച്ച് ഒന്നിന് രാത്രി 8.30 ഓടെയാണ് സംഭവം. പോലീസിന് നൽകിയ മൊഴിയിൽ, പിതാവ് മരക്കഷണം കൊണ്ട് തന്റെ ഇടതു കൈയിലും കാലിലും അടിച്ചതായി മകൻ പറഞ്ഞു. രാത്രി കൈയ്ക്ക് വേദന കൂടിയതോടെ അച്ഛൻ തന്നെ കുട്ടിയെ എറണാകുളം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു . മകൻ സൈക്കിളിൽനിന്ന് വീണെന്നാണ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ അടുത്ത ദിവസം അമ്മ കാണാനെത്തിയതോടെയാണ് തന്നെ അച്ഛൻ തല്ലിയതാണെന്ന് കുട്ടി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽനിന്ന് വിവരം അറിയിക്കുകയും കളമശേരി പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Read More

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരിക്കേറ്റു.ഒരു കൂട്ടം ചാവേറുകൾ സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ സൈനിക കേന്ദ്രത്തിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളുമുണ്ട്. റമദാൻ നോമ്പ് തുറന്നതിനു തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായത് . സമീപത്തെ പ്രാദേശിക മാർക്കറ്റിലും തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന് ശേഷം കൂടുതൽ തീവ്രവാദികൾ സൈനിക കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന ആ ശ്രമം പരാജയപ്പെടുത്തി. വെടിവയ്പ്പിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് തിരച്ചിൽ നടത്തുകയാണെന്ന് പ്രാദേശിക റെസ്‌ക്യൂ 1122 സർവീസ് അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിക്കുകയും “പാകിസ്ഥാന്റെ ശത്രുക്കളുടെ ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല” എന്ന് വ്യക്തമാക്കുകയും ചെയ്തു.

Read More