ശ്രീനഗർ ; കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേരെ വധിച്ച് സുരക്ഷാ സേന . അഞ്ച് സൈനികർക്ക് പരിക്കേറ്റു. കത്വ ജില്ലയിലെ വിദൂര വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
നുഴഞ്ഞുകയറ്റക്കാരായ അഞ്ചോളം വരുന്ന തീവ്രവാദി സംഘത്തെ തുരത്താനുള്ള ശ്രമമാണ് സുരക്ഷാ സേന നടത്തിയത്. രാജ്ബാഗിലെ ഘടി ജുഥാന മേഖലയിലെ ജാഖോലെ ഗ്രാമത്തിന് സമീപം കേന്ദ്രീകരിച്ച് നടന്ന വെടിവയ്പ്പിൽ ഏകദേശം അഞ്ച് ഭീകരർ ഉൾപ്പെട്ടിരുന്നു . ആദ്യ റൗണ്ട് വെടിവയ്പ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർ ഭരത് ചലോത്രയ്ക്ക് മുഖത്ത് മുറിവേറ്റു.
അതേസമയം സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്പ്പ് നടന്ന സ്ഥലത്തിന് സമീപം കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.