കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മോഹൻലാൽ നായകനായ ‘എമ്പുരാൻ’ ഓൺലൈനിൽ . സിനിമയുടെ പൈറേറ്റഡ് ഫയലുകൾ ടെലിഗ്രാം ഗ്രൂപ്പുകളിലും തമിഴ്റോക്കേഴ്സ്, ഫിലിംസില എന്നിവയുൾപ്പെടെ ചില വെബ്സൈറ്റുകളിലുമാണ് പ്രചരിച്ചത് . നിർമ്മാതാക്കളുടെ പരാതിയെ തുടർന്ന് കേരള പോലീസിൻ്റെ സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചു.
പൈറേറ്റഡ് കോപ്പികൾ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവർ പോലീസ് നിരീക്ഷണത്തിലാണ് . തിയേറ്ററുകളിൽ ആദ്യ ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കകം ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതായാണ് വിവരം.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ബുധനാഴ്ചയാണ് ലോകമെമ്പാടും റിലീസ് ചെയ്തത്.ഡിസംബറിൽ, ബേസിൽ ജോസഫ്-നസ്രിയ നസീം അഭിനയിച്ച ‘സൂക്ഷ്മദർശിനി’ തിയറ്ററുകളിൽ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഓൺലൈനിൽ എത്തിയിരുന്നു.വിക്കി കൗശലിൻ്റെ ‘ഛാവ’ ഓൺലൈനിൽ ചോർത്തിയെന്നാരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുംബൈ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.