ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാനായി കൃത്രിമ മഴ പെയ്യിക്കാനുള്ള തീരുമാനവുമായി ഡൽഹി സർക്കാർ. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതിയും തേടി. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തയച്ചു .
പുകമഞ്ഞിൽ നിന്ന് രക്ഷ നേടാനുള്ള ഏക മാർഗം മഴ പെയ്യിക്കുക എന്നതാണ് . മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം . പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ പറയുന്നു.
പല ഭാഗങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് 490 കടന്നു . ഇതുവരെയുണ്ടായതിൽ ഏറ്റവും അപകടകരമായ സാഹചര്യമാണ് ഇത്തവണ ഡൽഹിയിൽ . പലരും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത് .കഴിഞ്ഞ ദിവസം സുപ്രീം കോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു . ജി ആർ പി നിയന്ത്രണങ്ങൾ തുടരണമെന്നും കോടതി നിർദേശിച്ചു .
എല്ലാ ഓഫ് ലൈൻ ക്ലാസുകളും നിർത്തണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേയ്ക്ക് വരുന്ന സി എൻ ജി , ഇലക്ട്രിക് ട്രെക്കുകൾ മാത്രമേ അനുവദിക്കൂ. ബി എസ് -4 നിലവാരത്തിലുള്ളതും , താഴെയുള്ളതുമായ ഹെവിഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല.