ഡബ്ലിൻ: അയർലൻഡിലെ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്. അടിസ്ഥാന ശമ്പളം വർധിപ്പിച്ചതും ജീവനക്കാരുടെ കുറവുമാണ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. ഇവ രണ്ടും സ്ഥാപനങ്ങളുടെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കും.
പുതിയ പരിഷ്കരണം പ്രകാരം അടുത്ത ജനുവരി മുതൽ വർധിപ്പിച്ച ശമ്പളം നൽകണം. 14.15 യൂറോയായാണ് വർധിപ്പിച്ച കൂലി. വിദേശ ജീവനക്കാർക്ക് ശമ്പളത്തിൽ വലിയ വർധനവ് ഉണ്ട്. വേതനം സൃഷ്ടിക്കുന്ന ഈ ഭാരം സ്ഥാപനങ്ങൾ തന്നെ താങ്ങേണ്ടിവരും. ജീവനക്കാരുടെ കുറവ് പരിചരണ രംഗത്തെയും പിന്നോട്ട് അടിയ്ക്കുന്നു.
Discussion about this post

