ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗയാനയിലെത്തി . 56 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യത്ത് സന്ദർശനത്തിന് എത്തുന്നത് . ജോർജ് ടൗൺ വിമാനത്താവളത്തിൽ ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയും കാബിനറ്റ് മന്ത്രിമാരും ചേർന്ന് മോദിയെ സ്വീകരിച്ചു.
ജോർജ് ടൗണിൽ മോദിയ്ക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. ഗയാന പാർലമെന്റിനെയും അദ്ദേഹം അഭിസംബോധന ചെയ്യും. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും .
ജോർജ്ജ്ടൗണിൽ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി, ഗയാന പാർലമെൻ്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ് മോദി. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . പ്രസിഡന്റ് ഇർഫാൻ അലിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത് .
ഈ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് നരേന്ദ്രമോദി എക്സിൽ കുറിച്ചു. ആരോഗ്യം , കണക്ടിവിറ്റി, പുനരുപയോഗ ഊർന്നം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും, ഗയാനയും ദീര്ഘകാല വികസന പങ്കാളിത്തം പങ്കിടുന്നു.
ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുമെന്ന് അറിയിച്ചുണ്ട്. ഇതിന് പുറമേ ബാർബഡോസ് പരമേന്നത ബഹുമതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ പുരസ്കാരവും പ്രധാനമന്ത്രിക്ക് സമ്മാനിക്കും. നേരത്തെ ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ പ്രധാനമന്ത്രിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.