ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ പൂർണമായും പുന:രാരംഭിച്ചു. രാവിലെയുണ്ടായ വൈദ്യുതി തടസ്സം പരിഹരിച്ചതോടെയാണ് സർവ്വീസുകൾ പൂർണമായും പുന:സ്ഥാപിച്ചത്. എന്നാൽ സർവ്വീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ ഇനിയും പൂർണമായും പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ബ്രൂംബ്രിഡ്ജിനും സാൻഡിഫോർഡിനും ഇടയിലുള്ള ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. കോളേജ് ഗ്രീനിനും ഗാർഡയ്ക്കും ചുറ്റും രണ്ട് ട്രാമുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ടു. ബസ് സർവ്വീസുകൾക്കും തടസ്സം ഉണ്ടാകുന്നുണ്ട്.
Discussion about this post

