- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: Anu Nair
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് ഇൻഡി മുന്നണി. പാർലമെൻ്റ് ഹൗസിൽ നടന്ന യോഗത്തിൽ ബില്ലിൻ്റെ അവതരണത്തിന് മുന്നോടിയായുള്ള പ്രതികരണം ഏകോപിപ്പിക്കുന്നതിനായി വിവിധ പ്രതിപക്ഷ പാർട്ടികളിലെ പ്രധാന നേതാക്കൾ ഒത്തുചേർന്നിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാൽ, സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, എൻസിപിയുടെ സുപ്രിയ സുലെ, ടിഎംസിയുടെ കല്യാണ് ബാനർജി, എഎപിയുടെ സഞ്ജയ് സിംഗ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡിഎംകെയുടെ ടി ആർ ബാലു, തിരുച്ചി ശിവ, കനിമൊഴി, ആർജെഡിയുടെ മനോജ് കുമാർ ഝാ, സിപിഐ എമ്മിൻ്റെ ജോൺ ബ്രിട്ടാസ്, സിപിഐയുടെ സന്തോഷ് കുമാർ പി, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ, എംഡിഎംകെയുടെ വൈകോ എന്നിവരും ഒപ്പമുണ്ടായിരുന്നു. വഖഫ് ഭേദഗതി ബില്ലിൽ മോദി സർക്കാരിൻ്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പിക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടാണ്, പാർലമെൻ്റിൻ്റെ വേദിയിൽ ഒരുമിച്ച് പ്രവർത്തിക്കും,” മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ‘ഇത് ഭരണഘടനാ വിരുദ്ധവുമാണ്. ഞങ്ങൾ,…
കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.അനാവശ്യ പബ്ലിസിറ്റി ആഗ്രഹിച്ച് നൽകിയ ഹർജിയാണിതെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാരൻ്റെ ഉദ്ദേശ്യങ്ങളുടെ ആത്മാർത്ഥതയെക്കുറിച്ച് സംശയം ഉന്നയിക്കുകയും ചെയ്തു.കൂടാതെ, വിഷയത്തിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി വി അജീഷാണ് ഹർജി നൽകിയത്. സിനിമ കണ്ടിരുന്നോയെന്നും വിജീഷിനോട് കോടതി ചോദിച്ചു. വാദത്തിനിടെ, “സിനിമയ്ക്ക് സെൻസർ ബോർഡ് അംഗീകാരം നൽകിയില്ലേ? പിന്നെ എന്താണ് ആശയക്കുഴപ്പം?” എന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു . വ്യക്തിപരമായ പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി സമർപ്പിച്ചതെന്ന് കോടതി ചോദിച്ചു. എമ്പുരാൻ ദേശവിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും മതപരമായ അസഹിഷ്ണുത വളർത്തുകയും ചെയ്തുവെന്ന് വിജേഷ് തൻ്റെ ഹർജിയിൽ വാദിച്ചു. പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും മോശമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന…
തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ ആദ്യമായി മുഴുവൻ ശമ്പളവും മാസാദ്യം നൽകി കെഎസ്ആർടിസി . 2020 ഡിസംബറിന് ശേഷം ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ജീവനക്കാർ തന്നെ പറയുന്നു. മാർച്ചിലെ ശമ്പളം ഏപ്രിൽ 1 ന് ഒറ്റ ഗഡുവായി തന്നെ നൽകിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഇക്കാര്യം പങ്ക് വച്ചിട്ടുണ്ട്. ശമ്പളം നൽകുന്നതിൽ നീണ്ട കാലതാമസം വരുന്നത് കാരണം സാമ്പത്തിക അസ്ഥിരതയിൽ ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത് . കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത് തുടർച്ചയായ എട്ടാം മാസമാണ്. “ഏപ്രിൽ 1 മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റ ഗഡുവായി മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്തു. ശമ്പളം പൂർത്തിയാക്കാൻ ഇന്ന് 80 കോടി രൂപ വിതരണം ചെയ്തു. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് മുഴുവൻ ശമ്പളവും ഈ മാസം ഒന്നാം തീയതി നൽകുന്നത്. കൂടാതെ, ഇത് തുടർച്ചയായ എട്ടാം മാസമാണ് ഒറ്റത്തവണയായി ശമ്പളം നൽകുന്നത്.“ എന്നും കെഎസ്ആർടിസി അധികൃതർ…
ഗാസ ; ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിക്കുകയാണെന്ന് ഇസ്രായേൽ . യുദ്ധത്തിനുള്ള ശ്രമം ഹമാസ് തുടരുകയാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ ഹമാസ് ഗാസയിലെ പൗരന്മാരുടെ ഇച്ഛയെയും രോഷത്തെയും അവഗണിക്കുന്നു, അവരുടെ താൽപ്പര്യമനുസരിച്ചാകും യുദ്ധത്തിൻ്റെ അന്ത്യം . ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിച്ചും നിരായുധരാക്കാൻ വിസമ്മതിച്ചും യുദ്ധം നീട്ടാനുള്ള ശ്രമങ്ങൾ ഹമാസ് തുടരുകയാണ് . ഹമാസ് തങ്ങളുടെ പൗരന്മാരെ കേൾക്കുന്നതിനു പകരം അവരെ ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. പീഡനത്തിന് ശേഷം ഈ ആഴ്ച ഗാസ മുനമ്പിൽ നിന്ന പ്രകടനക്കാരെ ഹമാസ് കൊലപ്പെടുത്തി,” അദ്ദേഹം പറഞ്ഞു. ഇസ്രായേലികൾക്കെതിരെ ഭീകരാക്രമണം നടത്തുന്നതിന് ലെബനൻ മണ്ണിൽ ഇറാനും ഹിസ്ബുള്ളയും ഹമാസും തമ്മിലുള്ള സഹകരണമാണ് ഞങ്ങൾ ഇവിടെ കണ്ടത്. പുലർച്ചെ ബെയ്റൂട്ടിൽ ഐഡിഎഫ് യുദ്ധവിമാനങ്ങൾ ഒരു ഹിസ്ബുള്ള ഭീകരനെ ആക്രമിച്ചു. ലെബനൻ ഹമാസിനെ നയിക്കുകയും അവരെ സഹായിക്കുകയും ചെയ്തു . ഇസ്രായേൽ ഞങ്ങളുടെ പൗരന്മാർക്കെതിരായ ഏത് ഭീഷണിയും നീക്കം ചെയ്യുന്നത് തുടരും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, കുടിവെള്ള നിരക്കുകൾ വർദ്ധിക്കും. നിരക്കുവര്‍ധനയിലൂടെ 357.28 കോടി രൂപയുടെ അധികവരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധനയുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് കൂടുന്നത്. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഈ മാസം മുതല്‍ അധികമായി നല്‍കേണ്ടിവരിക. ഫിക്‌സഡ് ചാര്‍ജില്‍ അഞ്ച് മുതല്‍ 15 രൂപ വരെയുള്ള വര്‍ധനയും ഈ മാസം മുതലുണ്ടാകും. ഇതിനു പുറമേ ഏഴ് പൈസ സര്‍ചാര്‍ജും ഉപയോക്താക്കള്‍ നല്‍കേണ്ടതുണ്ട്. പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റ് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടിവരിക. ഈ വിഭാഗത്തിലുള്ള ഉപയോക്താക്കള്‍ക്ക് വിവിധ സ്ലാബുകളിലായി 25 പൈസവരെയാണ് വര്‍ധന. വെള്ളക്കരത്തില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടായേക്കും. ഇതിനു പുറമെ ടോള്‍, ഭൂനികുതി, കോടതി ഫീസ് തുടങ്ങിയവയും വര്‍ധിക്കും. ഭൂമിയുടെ പാട്ടനിരക്കും പരിഷ്‌കരിച്ചിട്ടുണ്ട്.ഇലക്ട്രിക് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി…
മലപ്പുറം: കർണാടക നെഞ്ചഗോഡിൽ നടന്ന അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ടോൾ ഗേറ്റിനു സമീപം കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം . ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച സ്ത്രീയും, പുരുഷനുമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേരുകൾ പുറത്ത് വന്നിട്ടില്ല. മൈസൂരുവിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുൾ അസീസും ആറ് കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവരുടെ കെഎൽ 84 ബി 0372 നമ്പർ കാർ ട്രാവലറുമായി കൂട്ടിയിടിച്ചത്. അബ്ദുൾ അസീസിനെയും,രണ്ട് കുട്ടികളെയും അപ്പോളോ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ മൈസൂരിലെ കെവിസി ആശുപത്രിയിലും പ്രവേശിപ്പിച്ചു
വയനാട് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുൽ (18) ആണ് മരിച്ചത്.കൽപ്പറ്റ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് ഗോകുൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച കോഴിക്കോട് നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പമാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത് . പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അഞ്ച് ദിവസം മുമ്പാണ് പരാതി ലഭിച്ചത്.അന്വേഷണത്തിൽ ഗോകുലിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടി ജില്ല വിട്ടതിന് പിന്നിലെ കാരണവും യുവാവുമായുള്ള ബന്ധവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാൻ ഉദ്യോഗസ്ഥർ ഇരുവരെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് യുവാവ് ജീവനൊടുക്കിയത്. പെൺകുട്ടിയെ പൊലീസ് ജില്ലയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
ന്യൂഡൽഹി : പ്രതിപക്ഷത്തിൻ്റെ എതിർപ്പിനിടെ വഖഫ് ഭേദഗതി ബിൽ ഏപ്രിൽ രണ്ടിന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും . ഇന്ന് ഉച്ചയ്ക്ക് ചേർന്ന കാര്യോപദേശ സമിതി യോഗത്തിലാണ് തീരുമാനം . യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. നാളെ സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളനം പൂർത്തിയാകാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ ബിൽ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ബിൽ പാസാക്കാനുള്ള അംഗസംഖ്യ ഉള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. സഭയിൽ സ്വീകരിക്കേണ്ട തന്ത്രം ചർച്ച ചെയ്യാനായി കോൺഗ്രസ് നാളെ രാവിലെ 9 മണിക്ക് പാർട്ടി എം പിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ല.
ന്യൂഡൽഹി: മോഹൻലാലിൻ്റെ പുതിയ ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.വിവാദങ്ങൾ കേവലം ഡ്രാമയാണെന്നും , കച്ചവടതന്ത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്താണ് വിവാദം? ആരാണ് വിവാദം ഉയർത്തിയത്? എല്ലാം ബിസിനസ്സാണ്. ആളുകളുടെ മനസ്സ് തകിടം മറിച്ച് പണം സമ്പാദിക്കുന്നു, അത്രമാത്രം. സിനിമ വെട്ടിമുറിയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, ജനങ്ങളെ ഇളക്കി വിട്ട് പണം തട്ടാനാണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം നടനും , ബിജെപി യുവ നേതാവുമായ വിവേക് ഗോപനും പൃഥ്വിരാജിനെതിരെ രംഗത്ത് വന്നു. ഗോദ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാൻ കഴിയില്ല ,സിനിമയിലെ വില്ലൻ കഥാപാത്രത്തിന് ബജരംഗി എന്ന പേര് നൽകിയതും യാദൃശ്ചികം അല്ല എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം സിദ്ധിച്ചു വന്ന ഒരാൾ രാജ്യസുരക്ഷയ്ക്ക് കാവലാളാകും എന്ന് വരുത്തുന്ന തരത്തിലുള്ള…
തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രമായ എമ്പുരാനിൽ നിന്ന് വിവാദമായ 24 രംഗങ്ങൾക്ക് മാറ്റം വരുത്താൻ തീരുമാനം.ചിത്രത്തിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാട്ടുന്ന രംഗങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗവും നീക്കം ചെയ്തു . അതേസമയം എഡിറ്റ് ചെയ്ത പുതിയ പതിപ്പിൽ താങ്ക്സ് കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. പ്രധാന വില്ലനും മറ്റൊരു വില്ലൻ കഥാപാത്രവും തമ്മിലുള്ള സംഭാഷണം നീക്കം ചെയ്തു. എൻഐഎ പരാമർശിക്കുന്ന രംഗങ്ങളും ഒഴിവാക്കി.വൻ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും ഉയർന്നതോടെയാണ് ചിത്രം റീ എഡിറ്റ് ചെയ്തത്. അതേസമയം എമ്പുരാൻ സിനിമയിലെ ചില രംഗങ്ങൾ കട്ട് ചെയ്യാനുള്ള തീരുമാനം ടീം തന്നെ എടുത്തതാണെന്നും രാഷ്ട്രീയ സമ്മർദത്താൽ അല്ലെന്നും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. ഇത് സ്വന്തം നിലയിലാണ് ചെയ്യുന്നത്, ആരുടെയും സമ്മർദ്ദം മൂലമല്ല. ഭാവിയിൽ പോലും സമാനമായ സാഹചര്യം ഉണ്ടായാൽ അതേ മനസ്സോടെ ഞങ്ങൾ അത് കൈകാര്യം ചെയ്യും. ഈ തീരുമാനം ഒരു രാഷ്ട്രീയ പാർട്ടികളുടെയും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
