Author: Anu Nair

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ L2: എമ്പുരാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലർ ആദ്യം കണ്ടത് സൂപ്പർസ്റ്റാർ രജനീകാന്ത്. ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനെ കണ്ടുമുട്ടിയ നിമിഷം തനിക്ക് മറക്കാനാകാത്തതാണെന്നാണ് സംവിധായകൻ കൂടിയായ നടൻ പൃഥ്വിരാജ് സുകുമാരൻ പറയുന്നത് . ‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി. ട്രെയിലർ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകൾ ഞാൻ എന്നും വിലമതിക്കും സർ. വാക്കുകള്‍ പറഞ്ഞാൽ മതിയാകില്ല. എന്നും ഫാൻബോയ്.’’–പൃഥ്വിരാജിന്റെ വാക്കുകൾ. ചെന്നൈയിൽ രജനികാന്തിന്റെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയത് . ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. 2019-ല്‍ ഇറങ്ങിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന്‍ എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ അയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍…

Read More

ന്യൂയോര്‍ക്ക്: ഒന്‍പത് മാസത്തിന് ശേഷം ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസും, ബുച്ച് വില്‍മോറും ഭൂമിയിലേക്ക് . ഡ്രാഗൺ പേടകം അന്താരാഷ്ട്ര നിലയത്തിൽ നിന്നും വേർപെട്ടു. നാളെ പുലർച്ചെ 3.27ന് ഭുമിയിലിറങ്ങും. ഇന്ന് 8.15 ഓടെയാണ് ഡ്രാഗന്‍ സ്പേസ് ക്രാഫ്റ്റ് പേടകം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. സുനിതയുമായുള്ള പേടകം രാവിലെ 10.30 നാണ് ബഹിരാകാശ നിലയം വിട്ടത്. സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്. ഡ്രാഗണ്‍ പേകടത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്ന് നാസ അറിയിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ്…

Read More

കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥി ഫെബിനെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം പ്രണയപ്പക മൂലമെന്ന് പൊലീസ്. ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു എന്നും വിവാഹത്തിന് രണ്ട് കുടുംബങ്ങൾക്കും സമ്മതമായിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതാണ് പകയ്ക്ക് കാരണമായതും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കുത്തേറ്റ ഫെബിൻ്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഉടൻ തന്നെ ഗോമസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. അതേസമയം, ഫെബിൻ്റെയും തേജസ് രാജിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

Read More

ന്യൂഡൽഹി ; ഇന്ത്യയിലെത്തിയ യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡിന് തുളസിമാല സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി . ഒപ്പം പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ നിന്ന് കൊണ്ടുവന്ന ഗംഗാജലം നിറച്ച കലശവും പ്രധാനമന്ത്രി അദ്ദേഹം സമ്മാനിച്ചു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിലുള്ള യോഗങ്ങളിലും ന്യൂഡൽഹിയിൽ വിവിധ ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിലും തുളസി ഗബ്ബാർഡ് പങ്കെടുക്കും.പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് ട്രംപിനെയും നല്ല സുഹൃത്തുക്കളായി വിശേഷിപ്പിച്ച തുളസി ഗബ്ബാർഡ്, പൊതുവായ ലക്ഷ്യങ്ങളും പങ്കിട്ട താൽപ്പര്യങ്ങളും എങ്ങനെ ശക്തിപ്പെടുത്താമെന്നതിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു. തുളസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ വിഷയമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നയിച്ചത്. അമേരിക്കയിൽ ഇന്ത്യയ്‌ക്കെതിരെ ഖാലിസ്ഥാൻ ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തുളസി ഗബ്ബാർഡിനോട് ആവശ്യപ്പെട്ടു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ജീവിതത്തിലെ നല്ലതും ചീത്തയുമായ സമയങ്ങളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ് ഗീതയിൽ അർജുനന് നൽകിയ ജ്ഞാനം താൻ എപ്പോഴും ഓർക്കുമെന്നും തുളസി ഗബ്ബാർഡ്…

Read More

നാഗ്പൂർ : മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിനു പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നാഗ്പൂരിലെ പല പ്രദേശങ്ങളിലും കർഫ്യൂ ഏർപ്പെടുത്തി . പതിനേഴാം നൂറ്റാണ്ടിലെ ചക്രവർത്തിയുടെ ശവകുടീരം ഇപ്പോൾ ഛത്രപതി സംഭാജിനഗർ ജില്ല എന്നറിയപ്പെടുന്ന ഔറംഗബാദിലാണ്. കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്‌പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിൽ കർഫ്യൂ ബാധകമാണ്. . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ നിലനിൽക്കും. മഹാരാഷ്ട്രയിൽ നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും അനുയായികൾ ഇന്നലെ നാഗ്പൂരിലെ മഹൽ പ്രദേശത്തുള്ള ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം ഒത്തുകൂടിയിരുന്നു. അതിനു പിന്നാലെ ഇന്നലെ വൈകുന്നേരം, ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള നൂറോളം ആളുകൾ അക്രമാസക്തരായി പോലീസിന് നേരെ കല്ലെറിയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ലാത്തിചാർജും കണ്ണീർവാതകവും ഉൾപ്പെടെ പോലീസ് നേരിയ ബലപ്രയോഗം നടത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഭവത്തിൽ…

Read More

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളുരുവിൽ കണ്ടെത്തി. കർണാടക പൊലീസാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ താമരശ്ശേരി പൊലീസ് ബെംഗളുരുവിലേക്ക് പുറപ്പെട്ടു. മാർച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. പരീക്ഷ എഴുതാൻ പോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു പിന്നീട് ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. ഇരുവരും പതിനാലാം തീയതി തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ എത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകിയിരുന്നില്ല. പിന്നീട് വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരൻ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

Read More

കൊച്ചി : കടയ്ക്കൽ ദേവീ ക്ഷേത്രോത്സവ പരിപാടിയ്ക്കിടെ വിപ്ലവഗാനങ്ങൾ പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി. അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് ഉത്സവചടങ്ങിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്ന് കാട്ടി ഹർജി നൽകിയത് .ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി നൽകരുതെന്ന് നിർദേശം നൽകണമെന്ന് കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത് . അതേസമയം സംഭവത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും കോടതിയിൽ ഹർജിയുണ്ട്. മരട് സ്വദേശി എൻ പ്രകാശാണ് ഇത്തരത്തിൽ ഹർജി നൽകിയത് .തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ സിപിഎം, ഡിവൈ എഫ് ഐ കൊടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്താത്തിലാണ് ക്ഷേത്രത്തിൽ പാർട്ടി വിപ്ലവഗാനങ്ങൾ ആലപിച്ചത് . ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. നൂറ് പൂക്കളെ, പുഷ്പനെ അറിയാമോ തുടങ്ങിയ ഗാനങ്ങളായിരുന്നു സദസിൽ ആലപിച്ചിരുന്നത്.

Read More

ടെൽ അവീവ് : ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം . 300 ഓളം പേർ കൊല്ലപ്പെട്ടു . ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.വ്യോമാക്രമണങ്ങളിൽ “കൂടുതലും കുട്ടികളും സ്ത്രീകളും പ്രായമായവരും” കൊല്ലപ്പെട്ടുവെന്നും 150 ഓളം പേർക്ക് പരിക്കേറ്റുവെന്നും ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ സ്ട്രിപ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടനമുണ്ടായി. ഗാസ സ്ട്രിപ്പിലെ ഹമാസ് തലവനായ മഹ്മൂദ് അബു വത്ഫയും ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. “രാഷ്ട്രീയ തലം” അനുസരിച്ച് ഗാസ സ്ട്രിപ്പിലെ ഹമാസ് ഭീകര കേന്ദ്രങ്ങളിൽ “വിപുലമായ ആക്രമണങ്ങൾ നടത്തുകയാണെന്ന്” ഇന്ന് രാവിലെ എക്‌സിൽ ഇസ്രായേൽ പ്രതിരോധ സേന പങ്ക് വച്ച പോസ്റ്റിൽ പറയുന്നു .ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്കൂളുകളും അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവിട്ടു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതിനും യുഎസ് പ്രസിഡൻഷ്യൽ…

Read More

കണ്ണൂർ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടേതാണ് പെൺകുഞ്ഞ്. കുഞ്ഞ് തങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്നെന്ന് അവർ പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. അക്കമ്മാളീന്റെയും മുത്തുവിന്റെയും മകൾ യാസികയാണ് മരിച്ചത്. ദമ്പതികൾ വാടക വീട്ടിലാണ് താമസിക്കുന്നത്. കാണാതായ കുഞ്ഞിനെ അന്വേഷിച്ച് നടത്തിയ തിരച്ചിലിൽ കിണറ്റിൽ മൃതദേഹം കണ്ടതായി ദമ്പതികൾ പോലീസിനോട് പറഞ്ഞു. ദമ്പതികളുടെ ബന്ധുവും അവരോടൊപ്പമുണ്ട്. ഇന്നലെ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.

Read More

മുംബൈ : എട്ട് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി .മൈക്രോസെഫാലി എന്ന അപൂർവമായി കാണുന്ന ഒരു സങ്കീർണതയാണ് ഗർഭസ്ഥശിശുവിൽ കണ്ടെത്തിയത് . ഇതിനെ തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി 28 കാരി കോടതിയെ സമീപിച്ചത്. ഈ അവസ്ഥയിൽ കുഞ്ഞിന്റെ തലയുടെ വലുപ്പം ചെറുതായിരിക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും വികാസത്തെയും ഇതു ബാധിക്കും. ഇത് കുഞ്ഞിന്റെ കേൾവിയെയും കാഴ്ചയെയും സംസാരശേഷിയെയും ബാധിക്കാറുണ്ട്. ബുദ്ധിമാന്ദ്യത്തിനും ഇതു കാരണമാകാറുണ്ട്.ജെജെ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ഏകകണ്ഠമായി ഗർഭഛിദ്രത്തിന് ശുപാർശ ചെയ്തിരുന്നു. കുട്ടിക്ക് അപസ്മാരം, ബുദ്ധിമാന്ദ്യം, നടക്കാൻ ബുദ്ധിമുട്ട്, കാഴ്ച വൈകല്യം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ബോർഡ് അറിയിച്ചു. സ്ത്രീയുടെ പ്രത്യുത്പാദന അവകാശങ്ങൾ, ശാരീരിക സ്വാതന്ത്ര്യം, തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവ കണക്കിലെടുത്ത് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അംഗീകരിച്ചുകൊണ്ടാണ് കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.

Read More