ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് തീയിട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7.25 ഓടെയാണ് ക്ലോഗറിലെ ക്രോസോവൻ പ്രദേശത്തെ വീട്ടിൽ തീപിടിത്തം ഉണ്ടായത്.
ഇവർ വീടിന് തീയിട്ട ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് പ്രദേശത്തെ ചിലർ കണ്ടിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. അറസ്റ്റിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

