ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ നിർത്തിവച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ലുവാസ് റെഡ് ലൈൻ സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
സ്മിത്ത്ഫീൽഡിനും ടാലയ്ക്കും സാഗാർട്ടിനും ഇടയിൽ ട്രാമുകൾ ഓടുന്നുണ്ട്. ലുവാസ് സർവ്വീസുകൾ പുന:സ്ഥാപിക്കുന്നതുവരെ യാത്രികർക്ക് ബസിൽ ലുവാസ് ടിക്കറ്റുകൾ ഉപയോഗിക്കാം. ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്ഡെവ് അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു.
Discussion about this post

