പാലക്കാട് ; ത്രികോണ മത്സരത്തിന് വേദിയായ പാലക്കാട് 70 ശതമാനം പോളിംഗ് . പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് . കണ്ണാടി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് . കഴിഞ്ഞ തവണ 74 ആയിരുന്നു വോട്ടിംഗ് ശതമാനം .
പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു.
ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പാണുള്ളത് .184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതിയത് .രാവിലെ ഏഴ് മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ആദ്യ രണ്ട് മണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത് . എന്നാൽ പത്ത് മണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. വൈകിട്ടോടെ പോളിംഗ് ബൂത്തുകൾ വീണ്ടും സജീവമായി .
വെണ്ണക്കരയിൽ യുഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി .സ്ഥാനാർത്ഥി വോട്ട് പിടിക്കാൻ ശ്രമിച്ചതായി ബിജെപിയും , സിപിഎമ്മും ആരോപിച്ചു. രാഹുലിനെ തടയാൻ ശ്രമിച്ചത് കൈയ്യാങ്കളിയ്ക്കിടയാക്കി .
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3,859 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ചത്. അതേസമയം പാലക്കാടിന്റെ മനസ് തനിക്കൊപ്പമാണെന്നാണ് സരിന്റെ നിലപാട്.