ടെൽഅവീവ് : യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഹമാസ്. ഭീകരരെ വേട്ടയാടി ഇല്ലാതാക്കുമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഹമാസിന്റെ ഭീഷണി.
” യുദ്ധം അവസാനിക്കാതെ തടവുകാരുടെ കൈമാറ്റം സാദ്ധ്യമല്ല “ യുദ്ധം അവസാനിക്കാതെ, തടവുകാരുമായുള്ള കൈമാറ്റം സാധ്യമല്ല,” അൽ-അഖ്സ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു.
തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കില്ലെന്നും ഖലീൽ അൽ ഹയ്യ പറയുന്നു. ‘ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ചെറുത്ത് നിൽപ്പ് . എന്തിനാണ് ഹമാസ് തടവുകാരെ വിട്ടയക്കുന്നത് . യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ബന്ദികളെ വിട്ടുനൽകുക എന്നത് അതിന് ശേഷമുള്ള കാര്യമാണ് ‘ ഖലീൽ അൽ ഹയ്യ പറഞ്ഞു.
ചർച്ചകളിലെ പുരോഗതി തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണെന്നും” അൽ ഹയ്യ ആരോപിച്ചു.ഹമാസിന്റെ സൈനികശേഷി ഇസ്രായേൽ സേന പൂർണ്ണമായും ഇല്ലാതാക്കി കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞത് . യുദ്ധം കഴിഞ്ഞാലും പലസ്തീൻ ഭരിക്കാൻ ഹമാസിനാകില്ല .ഗാസയിൽ കാണാതായ 101 ഇസ്രായേലുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ബന്ദികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു പറഞ്ഞു
ഇസ്രായേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ഗാസയിലെത്തിയത് . പ്രതിരോധമന്ത്രിയും , സൈനിക മേധാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.