- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
- ഗാൽവേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്; സിലിയൻ കീൻ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി
- ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്; ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണം വർധിച്ചു
Author: Anu Nair
ന്യൂഡൽഹി ; ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്ത് പലയിടത്തും സാധാരണയിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .പ്രത്യേകിച്ച് മധ്യ, കിഴക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണതരംഗങ്ങളുടെ എണ്ണം കൂടുമെന്നും മുന്നറിയിപ്പുണ്ട്.ഏപ്രിലിൽ കേരളത്തിൽ ആവശ്യത്തിന് മഴ ലഭിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ സാധാരണയായി നാല് മുതൽ ഏഴ് ദിവസം വരെ താപതരംഗ സാദ്ധ്യത അനുഭവപ്പെടാറുണ്ടെങ്കിലും ഈ വർഷം പല പ്രദേശങ്ങളിലും വർധിച്ചേക്കാമെന്നാണ് സൂചന . താപനില ഉയരുന്ന സാഹചര്യത്തിൽ, ഹീറ്റ് സ്ട്രോക്ക് കേസുകൾ നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. 2024-ൽ, ഇന്ത്യയിൽ 536 ഹീറ്റ്‌വേവ് ദിവസങ്ങൾ രേഖപ്പെടുത്തി.14 വർഷത്തിനിടയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 41,789 ഹീറ്റ്‌സ്ട്രോക്ക് കേസുകൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന താപ സമ്മർദ്ദം മൂലം ഉയർന്ന വൈദ്യുതി ആവശ്യകത 9-10 ശതമാനം വരെ ഉയരുമെന്ന് വിദഗ്ധർ…
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനു കീഴിലുള്ള ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. 15 മുറികളിലായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന. കോളേജുകൾ അടച്ചിട്ടിട്ടും വിദ്യാർഥികൾ ഹോസ്റ്റലിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ഹോസ്റ്റലുകളിൽ പരിശോധന നടത്തിയത് . 70 ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത് . പരിശോധന നടത്തിയ ചില മുറികളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇപ്പോൾ ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുറമേ മുൻ വിദ്യാർത്ഥികളും ഇവിടെ താമസിക്കാറുണ്ട്. കളമശേരി പോളീടെക്നിക്ക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിനു പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്.
എമ്പുരാൻ വിവാദങ്ങൾ ചർച്ച ചെയ്യണമെന്ന് സിപിഎം എംപിമാർ ; നോട്ടീസ് തള്ളി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധങ്കർ
ന്യൂഡൽഹി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധങ്കർ തള്ളി. എമ്പുരാൻ വിവാദം ചൂണ്ടിക്കാണിച്ച് സിപിഎം എംപിമാരായ എ എ റഹീം, ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയം തള്ളിയതോടെ ഇടത് എംപിമാർ സഭയിൽ വാക്കൗട്ട് നടത്തി. വലതുപക്ഷ സംഘടനകളുടെ ആക്രമണത്തെ തുടർന്ന് സിനിമ സ്വമേധയാ സെൻസർഷിപ്പിന് വിധേയമാക്കിയതായി എ എ റഹീം പറഞ്ഞു. “ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം സെൻസർഷിപ്പിന് വിധേയമാകാൻ നിർബന്ധിതരായി. ഈ സംഭവം ഭാവിയിൽ ഒരു മാതൃക സൃഷ്ടിക്കും. അത്തരം സംഭവങ്ങൾ ഒരു സിനിമയുടെ കഥ സ്വതന്ത്രമായി സൃഷ്ടിക്കുന്നതിൽ നിന്ന് ഒരു എഴുത്തുകാരനെ പരിമിതപ്പെടുത്തും. അവരുടെ ഉള്ളടക്കം സമൂഹത്തിൽ പ്രതിഷേധത്തിന് ഇടയാക്കുമോ എന്ന് അവർ വിഷമിക്കും. അതുപോലെ, തിരക്കഥകൾ തിരഞ്ഞെടുക്കുമ്പോൾ അഭിനേതാക്കളും മടിക്കും,” റഹീം പറഞ്ഞു. മാധ്യമപ്രവർത്തകർ, എഴുത്തുകാർ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻമാർ, അഭിനേതാക്കൾ,…
ചെന്നൈ: പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ചിത്രത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം . കേരളത്തിൽ സിനിമയിലെ ഹിന്ദു വിരുദ്ധ ആശയങ്ങളിൽ അസ്വസ്ഥരായ വലതുപക്ഷ ഗ്രൂപ്പുകളെ സമാധാനിപ്പിക്കാനുള്ള തിരക്കിലാണ് നിർമ്മാതാക്കൾ, അതിനിടെയാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ഉയരുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നാരോപിച്ച് പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനും തമിഴ്‌ഗ വാഴ്വുരിമൈ കച്ചിയുമാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ നിന്ന് അണക്കെട്ടുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാണ് ഇരുകൂട്ടരുടെയും ആവശ്യം. പ്രതിഷേധത്തിൻ്റെ ഭാഗമായി ഗോകുലം ഗോപാലൻ്റെ കമ്പത്തെ ധനകാര്യ സ്ഥാപനം ഉപരോധിക്കാനും കർഷകസംഘം പദ്ധതിയിടുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്‌നാടിൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് സിനിമ അവതരിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. സിനിമ വസ്തുതകളെ വളച്ചൊടിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അവർ അവകാശപ്പെടുന്നു. ഇതിന് മറുപടിയായാണ് സിനിമ ബഹിഷ്‌കരിക്കാൻ അവർ ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും വിവാദത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൊച്ചി : എമ്പുരാൻ സിനിമയിലെ ചില രംഗങ്ങൾ കട്ട് ചെയ്യാനുള്ള തീരുമാനം ടീം തന്നെ എടുത്തതാണെന്നും രാഷ്ട്രീയ സമ്മർദത്താൽ അല്ലെന്നും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ . “ഭയം കൊണ്ടല്ല എഡിറ്റുകൾ ചെയ്യുന്നത്. ഞങ്ങൾ സമൂഹത്തിൻ്റെ ഭാഗമാണ്, ആളുകളെ വേദനിപ്പിക്കുന്ന സിനിമകൾ സൃഷ്ടിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അങ്ങനെയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. മോഹൻലാൽ സാറോ, പൃഥ്വിരാജോ, ഞാനോ അങ്ങനെ ചെയ്യില്ല . സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത്തരം സാഹചര്യങ്ങളിൽ അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്”.- ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. രണ്ട് മിനിറ്റും ഏതാനും സെക്കൻഡും മാത്രമാണ് നീക്കം ചെയ്തത്. ഞങ്ങൾ ഇത് സ്വന്തം നിലയിലാണ് ചെയ്യുന്നത്, ആരുടെയും സമ്മർദ്ദം മൂലമല്ല. ഭാവിയിൽ പോലും സമാനമായ സാഹചര്യം ഉണ്ടായാൽ അതേ മനസ്സോടെ ഞങ്ങൾ അത് കൈകാര്യം ചെയ്യും. ഈ തീരുമാനം ഒരു രാഷ്ട്രീയ പാർട്ടികളുടെയും സ്വാധീനമല്ല, എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു. ഞങ്ങൾ…
കോട്ടയം: കടുത്തുരുത്തിയിൽ ഒൻപത് മാസം ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കടപ്ലാമറ്റം സ്വദേശിനി അമിതാസണ്ണി (32 ) ആണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് അമിത ജീവനൊടുക്കിയതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് കാട്ടി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വിദേശ യാത്രയ്ക്കിടെ നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാൽ എന്തു ചെയ്യും , പേടിക്കേണ്ട പോംവഴിയുണ്ട് . ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതെ വിവരം അധികൃതരെ അറിയിക്കുക എന്നതാണ് . എംബസി നടപടിക്രമങ്ങൾക്കും യാത്രാ ഇൻഷുറൻസ് ക്ലെയിമുകൾക്കും പോലീസ് റിപ്പോർട്ട് ഉപയോഗപ്രദമാകും. റിപ്പോർട്ടിൻ്റെ ഒരു പകർപ്പ് സൂക്ഷിക്കുക . നിങ്ങളുടെ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടുക. ഇത് വളരെ പ്രധാനമാണ്. ഒരു വിദേശ രാജ്യത്ത്, സംരക്ഷണത്തിൻ്റെയും മാർഗനിർദേശത്തിൻ്റെയും കാര്യത്തിൽ ഏറ്റവും മികച്ചത് നിങ്ങളുടെ മാതൃരാജ്യത്തിൻ്റെ എംബസിയോ കോൺസുലേറ്റോ ആണ്. നഷ്‌ടമായതോ മോഷ്‌ടിക്കപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾക്കായി നിങ്ങളുടെ രാജ്യത്തെ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. നിങ്ങളുടെ നഷ്ടപ്പെട്ട പാസ്‌പോർട്ടിൻ്റെ ഒരു പകർപ്പ്, ഫോട്ടോകൾ , പോലീസ് റിപ്പോർട്ട് , എയർലൈൻ ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ് തുടങ്ങിയ യാത്രാ പ്ലാനുകളുടെ തെളിവ് , പൂരിപ്പിച്ച പാസ്‌പോർട്ട് മാറ്റിസ്ഥാപിക്കാനുള്ള അപേക്ഷാ ഫോം എന്നിവയടക്കം അടിയന്തര പാസ്പോർട്ടിന് അപേക്ഷിക്കുക. പല എംബസികളും അടിയന്തിര യാത്രാ രേഖകൾ ഇത്തരത്തിൽ നൽകാറുണ്ട് . ഇത് നിങ്ങളെ…
കൊച്ചി : വിവാദങ്ങൾക്കിടെ എമ്പുരാൻ ചിത്രത്തിന്റെ പുതിയ പോസ്റ്ററ്റ് പങ്ക് വച്ച് സംവിധായകൻ പൃഥ്വിരാജ് . മോഹൻലാലിന്റെയും, നിർമ്മാതാക്കളായ ആശീർവാദിന്റെയും, ഗോകുലത്തിന്റെയും പേര് ഒഴിവാക്കിയാണ് പുതിയ പോസ്റ്റർ പങ്ക് വച്ചത് . എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കമന്റുകൾ വന്നതോടെ പോസ്റ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു. അതേസമയം വിവാദഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാൻ നാളെ പ്രദർശനത്തിയേക്കും . മൂന്ന് മിനിട്ട് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിംഗ് അടക്കം പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീട് നടന്ന ചർച്ചയിൽ നിർണ്ണായക ദൃശ്യങ്ങൾ മാത്രം ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തിനിടെ മോഹൻലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജും പങ്ക് വച്ചിരുന്നു. https://www.facebook.com/share/p/12GHobn5Nba/
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ, എമ്പുരാൻ ചിത്രം കണ്ട് മന്ത്രി സജി ചെറിയാൻ . ഇത്തരമൊരു സിനിമ ചെയ്യാൻ ധൈര്യം കാണിച്ചതിന് സംവിധായകൻ പൃഥ്വിരാജ് സുകുമാരനെ അഭിനന്ദിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു . ‘ കേരളത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ നിന്ന് വ്യത്യസ്തവും ലോകസിനിമയ്ക്ക് തുല്യമായി നിൽക്കുന്നതുമാണ് എമ്പുരാൻ. നിരവധി സാമൂഹിക പ്രശ്‌നങ്ങൾ പ്രതിഫലിപ്പിക്കുന്ന ചിത്രം നമ്മുടെ നാട്ടിലുള്ള എല്ലാവരും കാണേണ്ട ഒന്നാണ്. കലാസൃഷ്ടികളെ കലയായി കാണണമെന്നും വിഭജന പ്രവർത്തനങ്ങൾക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും ‘ സജി ചെറിയാൻ പറഞ്ഞു . “നമ്മളെല്ലാവരും ഒന്നാണെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്, അതാണ് ഉൾക്കൊള്ളേണ്ടത്. കേരളത്തിൽ മാത്രമേ ഇത്തരമൊരു സിനിമ ചെയ്യാൻ കഴിയൂ. മറ്റെവിടെയും ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള കരുത്ത് ഉണ്ടാകില്ല,എൻ്റെ ഒരേയൊരു ആശങ്ക അക്രമത്തെക്കുറിച്ചാണ്. അങ്ങേയറ്റത്തെ അക്രമം ചില ആളുകൾക്ക് കാണാൻ ബുദ്ധിമുട്ടായിരിക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദ് : ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനും, തലവൻ ഹാഫിസ് സയീദിൻ്റെ അടുത്ത സഹായിയുമായ അബ്ദുൾ റഹ്മാനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയിൽ കടയിൽ നിൽക്കുകയായിരുന്ന റഹ്മാന് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പകൽവെളിച്ചത്തിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ റഹ്മാനെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബയുടെ ഫണ്ട് ഓർഗനൈസറാണ് റഹ്മാൻ. ഇന്ത്യയിലുടനീളമുള്ള വിവിധ ആക്രമണങ്ങളിൽ പങ്കാളിയായിരുന്നു. നിരവധി രാജ്യങ്ങൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഗ്രൂപ്പിന് സാമ്പത്തിക സഹായം ശേഖരിക്കുക എന്നതായിരുന്നു റഹ്മാന്റെ പ്രാഥമിക ഉത്തരവാദിത്തം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
