ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കിടയിലും കുഞ്ഞിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ആറിന് ആയിരുന്നു വാഹനാപകടത്തിൽ കുഞ്ഞിന് പരിക്കേറ്റത്.
രാത്രി 8.10 ഓടെ ഡൗഡാൽഷ്ഹില്ലിൽ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കുണ്ട്. എന്നാൽ സാരമുള്ളതല്ല. കുട്ടി നിലവിൽ ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

