കിൽക്കെന്നി: കിൽക്കെന്നിയിലെ ഹോട്ടൽ നിർമ്മാണ പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ. തീരുമാനം പുന:പരിശോധിക്കാൻ കിൽക്കെന്നി കൗണ്ടി കൗൺസിലിന് നിർദ്ദേശം നൽകി. 67 ബെഡ് റൂമുകളുള്ള ഹോട്ടലിന്റെ നിർമ്മാണത്തിനാണ് അനുമതി നിഷേധിച്ചത്.
നഗരത്തിലെ പെന്നിഫെതർ ലൈനിനും പുഡ്ഡിംഗ് ലൈനിനും ഇടയിലാണ് ഹോട്ടൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബഹുനിലകളായി നിർമ്മിക്കുന്ന കെട്ടിടം നിലവിലെ താമസക്കാരെ പ്രതികൂലമായി ബാധിക്കും. ഇതേ തുടർന്നാണ് അനുമതി നിഷേധിച്ചത്.
Discussion about this post

