ക്ലോൺമെൽ: കൗണ്ടി കെറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 67 കാരനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ക്ലോൺമെലിലെ ബ്രൂക്ക്വേയിൽ നിന്നുള്ള തോമസ് കരോളാണ് കേസിലെ പ്രതി. 84 കാരനായ പാട്രിക് ഒ മഹോണിയെ ആണ് തോമസ് കൊലപ്പെടുത്തിയത്.
2024 ഫെബ്രുവരിയിൽ ആയിരുന്നു മഹോണി കൊല്ലപ്പെട്ടത്. കാസിൽമെയ്നിനടുത്തുള്ള വീട്ടിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്. ദീർഘകാലമായി ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. സംഭവം നടക്കുന്ന സമയം ഇവർ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തോമസ് മഹോണിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post

