മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെഅ അണിയറ പ്രവർത്തനത്തിലാണ് ഇന്ത്യ . ഗഗൻയാന്റെ ഭാഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. ‘ഗഗൻയാൻ ജി1 മിഷൻ’, എന്ന വിശേഷിപ്പിക്കുന്ന പേടകം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിക്കുക.
അത്യാഹിത ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരെ രക്ഷിക്കാൻ ഉപയോഗിക്കാവുന്ന ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ആദ്യത്തെ ദൗത്യത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിൻ്റെ വിജയം ഗഗൻയാന്റെ ആളില്ലാ ദൗത്യത്തിന് വേഗത കൂട്ടും.
ദിവസങ്ങൾക്ക് മുമ്പ് ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒയും ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ദൗത്യത്തിന് ശേഷം ഗഗന സഞ്ചാരികളെ ഇറക്കുന്നത് ഇന്ത്യാ മഹാസമുദ്രത്തിലായിരിക്കും. ദൗത്യം പൂർത്തിയാക്കാനാണ് ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുടെ സഹായം തേടിയത്. നിരീക്ഷണത്തിനായി പെസഫിക്ക്- അറ്റ്ലാന്റിക്ക് സമുദ്രത്തിലും പ്രത്യേക കപ്പലുകളിൽ ഐഎസ്ആർഒ ശാസ്ത്രൻമാരെ വ്യന്യസിക്കും.
ലോ എർത്ത് ഓർബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തിൽ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാൻശു ശുക്ല, മലയാളിയും ചലച്ചിത്രതാരം ലെനയുടെ ജീവിതപങ്കാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായര് എന്നിവരാണ് കഠിനമായ പരിശീലനം നടത്തുന്നത്. യു.എസ്സിലും യൂറോപ്പിലുമായാണ് ഇവരുടെ പരിശീലനം സംഘത്തെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിൻറെ പ്രാഥമിക ലക്ഷ്യം