ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മുസ്ലീം പള്ളി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. ബിനാഹിഞ്ച് സ്വദേശിയായ കോണർ പൊള്ളോക്കിനെയാണ് ഡൗൺപാട്രിക് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. യുകെ ഭീകരവാദ നിയമ പ്രകാരം ഇയാൾക്കെതിരെ മൂന്ന് കുറ്റങ്ങളും ചുമത്തി.
വ്യാഴാഴ്ചയാണ് ഇയാളെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയത്. പൊള്ളോക്കിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളി ആക്രമിക്കാനും ശേഷം അവിടെ കുടിയേറ്റക്കാരെ പാർപ്പിക്കാനും പദ്ധതിയിട്ടുവെന്നാണ് കുറ്റം. ജഡ്ജി പീറ്റർ മാഗിലിന് മുൻപാകെ ആയിരുന്നു പ്രതിയെ ഹാജരാക്കിയത്.
Discussion about this post

