- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
Author: Anu Nair
മലപ്പുറം: ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ലഹരിയെ ചൊല്ലി ഏറ്റുമുട്ടി. എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. എന്നാല്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, ഒതുക്കുങ്ങൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം വിവരങ്ങൾ അറിഞ്ഞെത്തി.വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ ഏറ്റുമുട്ടി എന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പറഞ്ഞു. തടഞ്ഞു നിര്‍ത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി വ്യക്തമാക്കുകയാരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു – അദ്ദേഹം വ്യക്തമാക്കി.
മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി കണ്ടെത്തി.മാണ്ഡ്വിക്കടുത്തുള്ള മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ നിന്നാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഉത്പല ഹിപ്പാർഗിയാണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ ഉത്പലയുടെ ഭർത്താവ് ഹരീഷ് ഹിപ്പാർഗി (49) അറസ്റ്റിലായി. മുൻ വിവാഹത്തിലെ മകന്റെ പേരിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഉൽപല ഹിപ്പാർഗിയെ ഹരീഷ് കൊലപ്പെടുത്തിയത് . കുടുംബവഴക്കിനെ തുടർന്ന് രണ്ടു മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതായി ഹരീഷ് പറഞ്ഞതായി പോലീസ് പറഞ്ഞു. ബംഗാളിലെ സ്വർണക്കടയുടെ സഞ്ചി ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് പിടിവള്ളിയായത്. ഹരീഷും ഉത്പല ഹിപ്പാർഗിയും 22 വർഷം മുൻപാണ് വിവാഹിതരായത് . നളസൊപാര ഈസ്റ്റിലെ റഹ്മത് നഗറിലാണ് താമസിച്ചിരുന്നത്. മുൻ വിവാഹത്തിൽ ജനിച്ച മകന്റെ പേരിനൊപ്പം ഹിപ്പാർഗി എന്ന് വയ്ക്കാൻ ഉത്പല തയ്യാറാകാത്തതിനാൽ ദമ്പതികൾക്കിടയിൽ വളരെക്കാലമായി തർക്കമുണ്ടായിരുന്നു. 2025 ജനുവരി 9 ന് പുലർച്ചെ 3 മണിയോടെ, ഈ വിഷയത്തിൽ വീണ്ടും…
കൊച്ചി: മുൻ പങ്കാളി എലിസബത്ത് ഉദയനെതിരെ പരാതി നൽകി നടൻ ബാല . എലിസബത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്റെ ഇമേജിനു മങ്ങലേൽപ്പിച്ചതായി ആരോപിച്ചാണ് ബാല പരാതി നൽകിയിരിക്കുന്നത് . ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയത് . എലിസബത്തിനെ കൂടാതെ, ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സും തങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തിയതായി ബാലയും കോകിലയും ആരോപിച്ചു. എലിസബത്ത് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതായും പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് യൂട്യൂബ് ചാനലിൽ തനിക്കെതിരെ അപമാനകരമായ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതായും ബാല തന്റെ പരാതിയിൽ ആരോപിച്ചു. 2023 സെപ്റ്റംബർ 8 ന് എലിസബത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതായും, എന്നിട്ടും സോഷ്യൽ മീഡിയ വഴി തങ്ങളെ ഉപദ്രവിക്കുന്നുവെന്നും പരാതി നൽകിയ ശേഷം ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു. “ചിലർ സോഷ്യൽ മീഡിയ വഴി എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കുന്നു. ഇത് ഒരു വെബ് സീരീസ്…
സുൽത്താൻ ബത്തേരി : ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ രണ്ട് പേർ കൂടി പിടിയിൽ. നൈജീരിയൻ പൗരനായ ചിക്ക അബാജുവോ (40), ത്രിപുരയിലെ അഗർത്തല സ്വദേശിയായ സന്ദീപ് മാലിക് (27) എന്നിവരാണ് പിടിയിലായത് . നേരത്തെ അറസ്റ്റിലായ പ്രിൻസ് സാംസണിന്റെ കൂട്ടാളികളായിരുന്നു ഇരുവരും. സന്ദീപ് ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയാണ്. സുൽത്താൻ ബത്തേരി പോലീസിലെയും വയനാട് പോലീസിലെ ആന്റി-നാർക്കോട്ടിക് വിഭാഗത്തിലെയും ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പോലീസ് ബെംഗളൂരുവിലെ ഒരു ഫ്ലാറ്റ് റെയ്ഡ് ചെയ്ത് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് പ്രതികളെ പിടികൂടിയിരുന്നു മൊബൈൽ ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും പുറമേ, മറ്റ് ലഹരി കടത്ത് സംഘവുമായി ഇവരെ ബന്ധിപ്പിക്കുന്ന നിരവധി രേഖകളും ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തു. ഫെബ്രുവരിയിൽ സുൽത്താൻ ബത്തേരിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കടത്ത് കേസിൽ ആകെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള വിവിധ മയക്കുമരുന്നുകൾ…
ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ കന്നഡ നടി രണ്യ റാവുവിന്റെ രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ അയച്ച് സർക്കാർ.അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്മെന്റ്) കെ വി ശരത് ചന്ദ്രയെ പകരം നിയമിക്കും. അതേസമയം ഡിആർഐ ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കുകയും , വെള്ളപേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് രണ്യ ആരോപിച്ചു. ബെംഗളൂരുവിലെ ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിൽ, തന്റെ മേൽ വ്യാജ കേസ് ചുമത്തിയതായാണ് രന്യ പറയുന്നത് . “ഈ കാര്യത്തിൽ ഞാൻ നിരപരാധിയാണെന്ന് പറയാൻ പോലും നിങ്ങളുടെ ഉദ്യോഗസ്ഥർ എന്നെ അനുവദിച്ചില്ല . കസ്റ്റഡിയിലെടുത്തതുമുതൽ കോടതിയിൽ ഹാജരാക്കുന്നതുവരെ 10 മുതൽ 15 തവണ വരെ മുഖത്ത് അടിച്ചതായും “ രന്യ റാവു കത്തിൽ പറയുന്നു. ‘ 50 ഓളം പേപ്പറുകളിലും ഒപ്പിടാൻ നിർബന്ധിച്ചു . ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു, ‘നിങ്ങൾ ഒപ്പിട്ടില്ലെങ്കിൽ, നിങ്ങളുടെ പിതാവിന്റെ പേരും വ്യക്തിത്വവും ഞങ്ങൾ വെളിപ്പെടുത്തും,…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ലഷ്കർ ഭീകരൻ അബു ഖത്തലിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അബു ഖത്തൽ. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് നിരവധി ഭീകര പ്രവർത്തനങ്ങൾ നടത്തിയതിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് അബു ഖത്തൽ .2017 ലെ റിയാസി ബോംബ് സ്‌ഫോടനം, 2023 ൽ ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.വാഹനത്തിൽ സഞ്ചരിക്കുമ്പോൾ രണ്ട് അജ്ഞാതർ ഖത്തലിനു നേരെ വെടിയുതിർക്കുകയായിരുന്നു. വർഷങ്ങളായി ഖത്തൽ ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു .ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഖത്തൽ ഉൾപ്പെട്ടിരുന്നു. 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ രജൗരിയിലും ഡാങ്‌രിയിലും കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളിലും ഖത്തലിനു പങ്കുണ്ട് . 2023 ജനുവരി 1 ന് ഡാങ്‌രി ഗ്രാമത്തിൽ നടന്ന…
കോട്ടയം : പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത് . ആറ് ഗ്രാം കഞ്ചാവാണ് കുട്ടിയിൽ നിന്ന് കണ്ടെടുത്തത് . ഇന്നലെ രാത്രിയിലാണ് സംഭവം . റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത് . പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്തു വീണ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ചെന്നൈ : നെഞ്ചുവേദനയെ തുടർന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് 58 കാരനായ റഹ്മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇ സി ജി , എക്കോകാർഡിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ലണ്ടനിലായിരുന്ന റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
കൊച്ചി : പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ . സേവനമാണ് പ്രധാനമെന്നും , അധികാരത്തിന്റെ ശേഷി കാണിക്കലോ, സാധാരണക്കാരെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കല്ലോ അല്ല പോലീസിന്റെ കടമയെന്നും പിണറായി പറഞ്ഞു . പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം . അത്യപൂർവ്വം പോലീസുകാർ തെറ്റായ രീതിയിൽ പെരുമാറുന്നുണ്ട് . ഇടപഴകുവാൻ കഴിയുന്നവരുമായി മാത്രം ഇടപെടുക . ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത് . അടുത്ത കാലത്തായി ലഹരി വൻ തോതിൽ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു.ഇതിൽ ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിലേയ്ക്ക് പല രീതിയിൽ ലഹരി എത്തിച്ചേരുന്നു . ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോലാഘട്ട് ; അസമിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് താൻ ക്രൂരമർദ്ദനത്തിനിരയായതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിതേശ്വർ സൈകിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തന്നെ തടങ്കലിൽ വച്ചതെന്നും അമിത് ഷാ പറഞ്ഞു. ഡെർഗാവിലെ ലച്ചിത് ബർഫുകാൻ പോലീസ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . “ കോൺഗ്രസ് അസമിൽ സമാധാനം നൽകിയിട്ടില്ല .ആസാമിലെ കോൺഗ്രസ് സർക്കാരും എന്നെ മർദ്ദിച്ചിട്ടുണ്ട്. ഹിതേശ്വർ സൈകിയ അസം മുഖ്യമന്ത്രിയായിരുന്നു, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ‘അസം കി ഗാലിയാൻ സുനി ഹേ, ഇന്ദിരാഗാന്ധി ഖൂനി ഹേ’ എന്ന് ഞങ്ങൾ മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു. അസമിൽ എനിക്കും ഏഴ് ദിവസം ജയിൽ ഭക്ഷണം ലഭിച്ചു, രാജ്യമെമ്പാടുമുള്ള ആളുകൾ അസമിനെ രക്ഷിക്കാൻ എത്തി. ഇന്ന് അസം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്,”അമിത് ഷാ പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ അസമിലെ ലച്ചിത് ബർഫുകാൻ പോലീസ് അക്കാദമി രാജ്യത്തെ ഏറ്റവും മികച്ച ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.ലച്ചിത് ബർഫുകന്റെ പേരിട്ടതിന് അസം മുഖ്യമന്ത്രി ഹിമന്ത…
Subscribe to Updates
Get the latest creative news from FooBar about art, design and business.
