ഡബ്ലിൻ: കാറ്റിന്റെ ഭീതിയൊഴിയാതെ അയർലൻഡ്. ബ്രാം കൊടുങ്കാറ്റിന് സമാനമായ രീതിയിൽ അടുത്ത വാരവും കാറ്റ് വീശിയടിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ വാരാന്ത്യത്തിൽ അസ്ഥിരകാലാവസ്ഥയായിരിക്കും ഉണ്ടാകുകയെന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം ബ്രാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം ഉൾപ്പെടെ പരിഹരിച്ച് വരികയാണ്.
ഈ വാരം ശനി, ഞായർ ദിവസങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇതേ തുടർന്നുള്ള മുന്നറിയിപ്പുകളും പുറപ്പെടുവിച്ചേക്കാം. തിങ്കളാഴ്ച അസ്ഥിരകാലാവസ്ഥ അനുഭവപ്പെടും. ചിലപ്പോൾ ശക്തമായ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ കൂട്ടിച്ചേർക്കുന്നു.
Discussion about this post

