ഡബ്ലിൻ: യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ പ്രഖ്യാപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച് അയർലൻഡും. അയർലൻഡ് ഉൾപ്പെടെ 26 രാജ്യങ്ങളാണ് ഒപ്പുവച്ചത്. കുടിയേറ്റത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് വേണ്ടിയാണ് കൺവെൻഷൻ പ്രഖ്യാപനത്തിൽ മാറ്റം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
യു കെ, ഡെൻമാർക്ക്, ഇറ്റലി, അൽബേനിയ, ഓസ്ട്രിയ, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഹംഗറി, ഐസ്ലാൻഡ്, ലാത്വിയ, ലിത്വാനിയ, മാൾട്ട, മോണ്ടിനെഗ്രോ, നെതർലാൻഡ്സ്പ്പ നോർവേ, പോളണ്ട്, റൊമാനിയ, സാൻ മറിനോ, സെർബിയ, സ്ലൊവാക്യ, സ്വീഡൻ, ഉക്രെയ്ൻ എന്നിവയാണ് ഒപ്പുവെച്ച മറ്റ് രാജ്യങ്ങൾ. ഫ്രാൻസ്, സ്പെയിൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന നിലപാടാണ് സ്വീകരിച്ചത്.

