നയന്‍താര-വിഘ്നേഷ് ശിവന് ചിത്രം ‘നാനും റൗഡി താന്‍’ സിനിമയിലെ ഗാനം ആലപിച്ച് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും. ചിത്രത്തിലെ തങ്കമേ എന്ന ഗാനം ഇരുവരും ആലപിക്കുന്നതിന്റെ വീഡിയോ വിഘ്നേഷ് ശിവന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു. മുറിയിലെ ടി.വി.യില്‍ ഈ ഗാനം വെച്ചതോടെ അതിനനുസരിച്ച് കുട്ടികളും പാടുന്നതാണ് വീഡിയോ.
‘ അഡഡഡഡഡഡ …നയൻതാര , എന്റെ ഉയിരും , ഉലകവും ‘ എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് വീഡിയോ പങ്ക് വച്ചിരിക്കുന്നത് . നയനും , വിഘ്നേഷിനും വാടക ഗർഭപാത്രത്തിൽ പിറന്ന കുഞ്ഞുങ്ങളാണ് ഉലകും , ഉയിരും . നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത് .
അടുത്തിടെ ഇരുവരുടെയും പ്രണയബന്ധം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ബിയോണ്ട് ദി ഫെയറിടെയ്ല്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തിരുന്നു. നാനും റൗഡി താൻ ചിത്രത്തിലെ രംഗം ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ നിർമ്മാതാവും , നടനുമായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു .
https://www.instagram.com/reel/DCybZGWx0ty/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==