ഓഫാലി: കൗണ്ടി ഓഫാലിയിൽ പൊള്ളലേറ്റ് മരിച്ച ബാലന്റെ സംസ്കാരം നാളെ. നാല് വയസ്സുള്ള താദ്ഗിന്റെ മൃതദേഹം ആണ് സംസ്കരിക്കുക. ശനിയാഴ്ച വൈകുന്നേരം കാസിൽവ്യൂ പാർക്കിലെ വീട്ടിൽവച്ചായിരുന്നു നാല് വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ചത്.
നാളെ ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാരത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ആരംഭിക്കും. എഡെൻഡെറിയിലെ സെന്റ് മേരീസ് പള്ളിയിൽ ആയിരിക്കും പൊതുദർശനവും സംസ്കാര ശുശ്രൂഷകളും. ഇതിന് ശേഷം പള്ളിയുടെ തന്നെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
Discussion about this post

