തിരുവനന്തപുരം : അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി . തിരുവനന്തപുരം മാറനല്ലൂരില്‍ പോങ്ങുംമൂട് സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത് . കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ മറച്ചു വച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
വ്യാഴാഴ്ച മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണവാണിയിൽ വച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നതിനു കുട്ടി നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു . എന്തു കഴിച്ചാലും കുട്ടി ഛര്‍ദ്ദിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. . പിന്നീട് വൈഗയുടെ ഇരട്ടസഹോദരനാണ് കുട്ടി വീണ വിവരം പറഞ്ഞത്. പരിശോധനയിൽ വൈഗയുടെ തല മുഴച്ചിരിക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ മറന്ന് പോയെന്നായിരുന്നു ടീച്ചർ നൽകിയ മറുപടി.
എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടെന്നും ലച്ചോറിലും സുഷുമ്നാ നാഡിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസിൽ പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു