കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണം . ഇന്ത്യൻ പതാകകളുമേന്തിയാണ് പ്രവാസി ഇന്ത്യക്കാർ മോദിയെ സ്വീകരിച്ചത്. വിമാനത്താവളത്തിലും , ഹോട്ടലിലും തന്നെ കാത്തു നിന്നവർക്ക് ഹസ്തദാനം നൽകാനും മോദി മറന്നില്ല.
ഇതിനിടെ തന്നെ കാത്തു നിന്ന കൂട്ടത്തിലുണ്ടായിരുന്ന പെൺകുഞ്ഞിനെ കൈകളിലെടുത്ത് താലോലിച്ചു. ഇതിന്റെ നിമിഷങ്ങൾ പ്രധാനമന്ത്രി തന്നെ തന്റെ എക്സ് അക്കൗണ്ടിൽ പങ്കിട്ടു.ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക ബന്ധത്തെ ഉയർത്തിക്കാട്ടുന്ന പരമ്പരാഗത പാവ ഷോയും അദ്ദേഹം ആസ്വദിച്ചു.
പ്രതിരോധം, ഊർജം, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് മോദിയുടെ സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത് . 2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ശ്രീലങ്കൻ സന്ദർശനമാണിത് . അധികാരമേറ്റ ശേഷം ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ആതിഥ്യമരുളുന്ന ആദ്യത്തെ വിദേശ നേതാവാണ് നരേന്ദ്രമോദി.
Highlights from Colombo…
The community connect and cultural vibrancy were on full display. pic.twitter.com/V1wkwTBrB4
— Narendra Modi (@narendramodi) April 5, 2025