ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 36പവന്റെ സ്വര്‍ണക്കിരീടം . തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശി കുലോത്തുംഗന് ആണ് കിരീടം സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഭക്തന്റെ കിരീട സമര്‍പ്പണം.ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് കിരീടം ഏറ്റുവാങ്ങി.
അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍മാരായ കെ. രാമകൃഷ്ണന്, കെ.കെ. സുഭാഷ്, സി.ആര്. ലെജുമോള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post

