ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. റാണയെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയെന്ന് യു.എസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ, വിദേശ നയ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം നടത്തിയതിനു പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു.റാണ ഇപ്പോൾ യുഎസ് ബ്യൂറോ ഓഫ് പ്രിസൺസിൻ്റെ കസ്റ്റഡിയിലില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് യോഗം നടന്നത്.
എന്നാൽ, റാണയെ ഇന്ത്യയിലേയ്ക്ക് എന്ന് എത്തിക്കുമെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൈമാറ്റ പ്രക്രിയ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുന്നതിനായി ഒരു മൾട്ടി-ഏജൻസി ഇന്ത്യൻ ടീം ഇതിനകം തന്നെ യുഎസിലുണ്ട്. കൂടാതെ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കുകയാണ്. റാണയെ ഡൽഹിയിലേക്ക് ഉടൻ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് . അവിടെ കൂടുതൽ നിയമ നടപടികൾക്കായി ആദ്യം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങും.
പാക് വംശജനായ കനേഡിയന്‍ പൗരന് തഹാവൂര്‍ റാണയുടെ അപ്പീല്‍ തിങ്കളാഴ്ച യു.എസ് സുപ്രീം കോടതി തള്ളിയതോടെയാണ് കൈമാറ്റത്തിന് കളമൊരുങ്ങിയത്

