അഹമ്മദാബാദ്: വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിസ്ത്യാനികളുടെയും സിഖുകാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് പിന്നാലെ ബിജെപിയും, ആർഎസ്എസും ഉടൻ നീങ്ങുമെന്നും രാഹുൽ പറഞ്ഞു.സബർമതി നദീതീരത്ത് നടന്ന എഐസിസി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
‘ രാജ്യത്തെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളിൽ ബിജെപിയും ആർഎസ്എസും ഇപ്പോൾ നോട്ടമിട്ടിരിക്കുകയാണ്. , ആർഎസ്എസിൻ്റെ പ്രത്യയശാസ്ത്രം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നു .
സാമ്പത്തിക കൊടുങ്കാറ്റ്” ആസന്നമായിരിക്കുന്നു , തീരുവ ചുമത്തുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴങ്ങുകയാണ്.
ട്രംപിനെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ നിങ്ങൾ കണ്ടോ? ഇത്തവണ അദ്ദേഹം മോദിജിയോട് ‘ഞങ്ങൾ കെട്ടിപ്പിടിക്കില്ല, പുതിയ താരിഫുകൾ ചുമത്തും’ എന്ന് ആജ്ഞാപിച്ചു. പ്രധാനമന്ത്രി മോദി ഒരക്ഷരം മിണ്ടിയില്ല. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവർ പാർലമെൻ്റിൽ രണ്ട് ദിവസം നാടകം കളിച്ചു,” രാഹുൽ പറഞ്ഞു.

