നടൻ പ്രഭുദേവയുമായി പിരിഞ്ഞെങ്കിലും തന്റെ മക്കൾക്ക് അദ്ദേഹം സ്നേഹനിധിയായ അച്ഛനാണെന്ന് മുൻ ഭാര്യ റംലത്ത് . തങ്ങളുടെ മക്കളുടെ വളർച്ചയിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് റംലത്ത് ഒരു തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് .
‘ മൂത്തമകൻ ഋഷി രാഘവേന്ദർ അവൻ്റെ പിതാവിനെപ്പോലെ നന്നായി നൃത്തം ചെയ്യുന്നു. രണ്ട് വർഷം മുമ്പാണ് അവൻ നൃത്തം പഠിക്കാൻ തുടങ്ങിയത് . നൃത്തം അവൻ്റെ രക്തത്തിലുണ്ട്. എൻ്റെ രണ്ട് മക്കൾക്കും നൃത്തം ഇഷ്ടമല്ലായിരുന്നു, പക്ഷേ മൂത്തയാൾക്ക് ഇപ്പോൾ അതേ താൽപ്പര്യം ഉടലെടുത്തു. ഇപ്പോൾ 21 വയസ്സായി, ജേണലിസം കോഴ്സ് ചെയ്യുന്നു. സിനിമയിൽ അഭിനയിക്കാനുള്ള ഓഫറുകളും ലഭിക്കുന്നു. അവൻ ആഗ്രഹിക്കുന്നതെന്തും ഞാൻ പിന്തുണയ്ക്കുന്നു. അവൻ്റെ അച്ഛനും പിന്തുണക്കുന്നു,” അവർ പറഞ്ഞു.
പ്രഭുദേവ ഒരു വലിയ മനുഷ്യനാണ്. മക്കളെ വളരെയധികം സ്നേഹിക്കുന്ന ആളാണ് . അച്ഛനും മക്കളും ഒരുപാട് നേരം സംസാരിക്കാറുണ്ടെന്നും റംലത്ത് പറഞ്ഞു . റംലത്തും പ്രഭുദേവയും 1995-ലാണ് വിവാഹിതരായത് . നയൻതാരയുമായി പ്രണയത്തിലായതോടെ പ്രഭുദേവ റംലത്തിൽ നിന്ന് വിവാഹമോചനം തേടിയിരുന്നു. എന്നാൽ, 2012 ൽ പ്രഭുദേവയും നയതാരയും വേർപിരിഞ്ഞു. കോവിഡ് കാലത്ത് ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ അദ്ദേഹം വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകളുണ്ട്.